വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണ സൂത്രധാരനും ലഷ്കര്‍ ഇ ത്വയിബ സ്ഥാപകനുമായ ഹാഫിസ് സയിദിനെ പാകിസ്ഥാന് അറസ്റ്റുചെയ്തതില്‍ സംശയം പ്രകടിപ്പിച്ച് അമേരിക്ക. പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് അടുത്ത ആഴ്ച്ച അമേരിക്ക സന്ദര്‍ശനം നടത്താനിരികെയാണ് ഹാഫിസ് സയിദിന്റെ അറസ്റ്റ്.
2001ല്‍ പാര്‍ലമെന്റ് ആക്രമണത്തിനു ശേഷം ഏഴ് തവണ ഹാഫിസിനെ അറസ്റ്റ് ചെയ്തെങ്കിലും അയാളുടെ ഭീകരവാദ പ്രവര്‍ത്തനങ്ങളെയോ സംഘടനയെയോ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്നും അമേരിക്ക വ്യക്തമാക്കി.
പണ്ടും ഇതുപോലെ പലതും സംഭിച്ചത് നാം കണ്ടതാണ്. പക്ഷേ സുസ്ഥിരവും ദൃഢവുമായ കാല്‍വെപ്പാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതും വെറും പുകമറയിടലല്ല വേണ്ടതെന്നും ഇമ്രാന്‍ഖാന്റെ യുഎസ് സന്ദര്‍ശനത്തിനു മുന്നോടിയായി യുഎസ് വക്താക്കള്‍ വ്യക്തമാക്കി.
ഈ വിഷയത്തിലെ ഭൂതകാല ചരിത്രത്തെ കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ട്.പാക്സ്ഥാന് മിലട്ടറി ഇന്റലിജന്‍സ് വിഭാഗം ഭീകരവാദസംഘടനയ്ക്ക് പിന്തുണ നല്‍കുന്നുണ്ടെന്ന് അറിയാമെന്നും അതുകൊണ്ട് തന്നെ ശക്തമായ നടപടികളാണ് പാകിസ്ഥാന്റെ ഭാഗത്തുനിന്നും പ്രതീക്ഷിക്കുന്നതെന്നും യുഎസ് വക്താക്കള്‍ പറഞ്ഞു. തീവ്രവാദത്തിനെതിരെ പാകിസ്ഥാന് എടുത്ത നടപടിയെ കുറിച്ചുള്ള ചോദ്യത്തിനു മറുപടി പറയുകയായിരുന്നു.
2011ലെ പാര്‍ലമെന്റ് ആക്രമണത്തിനു ശേഷം ഏഴാം തവണയാണ് സയ്യിദിനെ അറസ്റ്റ് ചെയ്യുന്നതെന്ന് വിമര്‍ശനാത്മകമായി യുഎസ് അധികൃതര്‍ ചൂണ്ടിക്കാട്ടി. നിരവധി തവണ അറസ്റ്റ് ചെയ്യുകയും വെറുതെ വിട്ടയക്കുകയുമാണ് പതിവെന്നും അതുകൊണ്ട് തന്നെ കുറച്ചുകൂട്ടി പ്രായോഗികമായ രീതിയില്‍ വിഷയം കൈകാര്യം ചെയ്യണമെന്നും പറഞ്ഞു. സുസ്ഥിരമായ നടപടിയാണ് പാകിസ്ഥാന് കൈക്കൊള്ളേണ്ടതെന്നും യുഎസ് അധികൃതര്‍ വ്യക്തമാക്കി.
പാകിസ്ഥാനില്‍ തുടരുന്ന ജെയ്ഷ് ഇ മുഹമ്മദ്, ലഷ്കര്‍ ഇ തായ്ബ, ഹഖാനി ശ്യംഖല തുടങ്ങിയ തീവ്രവാദ ഗ്രൂപ്പുകളെക്കുറിച്ച് ആശങ്കയുണ്ടെന്നും യുഎസ് വ്യക്തമാക്കി.
ഹാഫിസ് സയീദിന്റെ അറസ്റ്റില്‍ നേരത്തെ തന്നെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സംശയം പ്രകടിപ്പിച്ചിരുന്നു.