ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായിരുന്ന ഷീല ദീക്ഷിത് അന്തരിച്ചു. 81 വയസ്സായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
മൂന്ന് തവണ കോൺഗ്രസ് ഡൽഹിയിൽ അധികാരം പിടിച്ചപ്പോഴും ഷീല ദീക്ഷിത് ആയിരുന്നു മുഖ്യമന്ത്രി. നിലവിൽ പിസിസി അദ്ധ്യക്ഷയാണ്.
അഞ്ച് മാസത്തോളം കേരള ഗവർണർ കൂടിയായിരുന്നു ഷീല ദീക്ഷിത്. ഡൽഹിയിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതിന് ശേഷം 2014 മാർച്ചിൽ കേരള ഗവർണറായി നിയമിച്ചു. എന്നാൽ 2014 ഓഗസ്റ്റ് മാസത്തിൽ അവരെ മാറ്റുകയും ചെയ്തു. ഇക്കാലയളവിൽ സംസ്ഥാന നിയമസഭയെ അഭിസംബോധന ചെയ്യാൻ അവർക്ക് അവസരം കിട്ടിയില്ല.