ബംഗളൂരു : രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ കര്‍ണ്ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച നടത്തണമെന്നാവശ്യപ്പെട്ട് രണ്ട് സ്വതന്ത്ര എം.എല്‍.എ മാര്‍ സുപ്രീം കോടതിയെ സമീപിച്ചു. എം.എല്‍.എ മാരായ എസ് നാഗേഷും, ശങ്കറുമാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് മുന്‍പ് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഇവരുടെ ആവശ്യം.
വിശ്വാസവോട്ടെടുപ്പ് നടത്താന്‍ സര്‍ക്കാര്‍ മടിക്കുന്ന സാഹചര്യത്തിലാണ് വോട്ടെടുപ്പാവശ്യപ്പെട്ട് എം.എല്‍.എ മാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ജൂലൈ 19 ന് വിശ്വസ വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ കുമാരസ്വാമി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയിരുന്നെങ്കിലും ചര്‍ച്ച പൂര്‍ത്തിയാക്കാതെ നടത്താനാവില്ലെന്നായിരുന്നു ഗവര്‍ണറുടെ മറുപടി.
അതേ സമയം തിങ്കളാഴ്ച കുമാരസ്വാമി സര്‍ക്കാരിന്റെ അവസാന ദിനമാവുമെന്ന് പ്രതിപക്ഷ നേതാവ് ബി.എസ് യെദ്യൂരപ്പ പറഞ്ഞു. എല്ലാം ശുഭമായി പര്യവസാനിക്കുമെന്ന് 100 ശതമാനം വിശ്വാസമുണ്ട്. മുംബൈയിലുള്ള എം.എല്‍.എ മാരെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന് കോടതി നിര്‍ദ്ദേശമുണ്ട്.
സമ്മേളനത്തില്‍ പങ്കെടുക്കണോ എന്നത് തീരുമാനിക്കേണ്ടത് അവരാണ്. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടി നല്കുന്ന വിപ്പിന് പ്രാധാന്യമില്ല. സര്‍ക്കാരിന് ഭൂരിപക്ഷം ഇല്ലത്ത അവസ്ഥയില്‍ സുപ്രധാന തീരുമാനങ്ങളെടുക്കരുതെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിട്ടുണ്ടെന്നും യെദ്യൂരപ്പ പറഞ്ഞു.