പാലക്കാട്: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് പിരിവെടുത്ത് കാര്‍ വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് . ഇതുവരെ പിരിച്ച് കിട്ടിയ 6,13,000 രൂപ സംഭാവന നല്‍കിയവര്‍ക്ക് തിരിച്ചേല്പ്പിക്കനും തീരുമാനം. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്.
തനിക്ക് വേണ്ടി കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്ന് യൂത്ത് കോണ്‍ഗ്രസിനോട് രമ്യ ആവശ്യപ്പെട്ടിരുന്നു. പിരിവെടുത്ത് കാര്‍ വാങ്ങുന്നതില്‍ കെപിസിസി പ്രസിഡന്റ് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തിലാണ് രമ്യയും പിന്മാറിയത്.
പാര്‍ട്ടി അധ്യക്ഷന്‍ ഒരു അഭിപ്രായം പറഞ്ഞാല്‍ ആ തീരുമാനത്തെ അനുസരിക്കുമെന്നും. പൊതു ജീവിതം സുതാര്യമാക്കണം എന്നുള്ളത് തന്റെ ഉത്തരവാദിത്വമാണെന്നും രമ്യ പറഞ്ഞു.
രമ്യയ്ക്ക് കാര്‍ വാങ്ങാനുള്ള തീരുമാനത്തില്‍ 1000 രൂപ കൂപ്പണ്‍ അച്ചടിച്ച് പിരിവ് നടത്താനുള്ള യൂത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനമാണ് വിവാദമായത്. ഇതിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു