ന്യൂഡല്‍ഹി: 21 ദിവസത്തിലധികമായി വിദേശ മണ്ണിലെ ട്രാക്കില്‍ കുതിച്ച് പായുകയാണ് ഹിമ ദാസ് എന്ന ഭാരതീയ വനിതാ കായിക താരം. ചെക് റിപ്പബ്ലിക്കില്‍ നടക്കുന്ന ട്രാക്ക് ആന്റ് ഫീല്‍ഡ് മല്‍സരത്തിലാണ് ഹിമ ആറാം സ്വര്‍ണ്ണം നേടിയത്. 400 മീറ്റര്‍ സ്പ്രിന്റ് ഇനത്തിലാണ് ഹിമ 51.46 സെക്കന്റില്‍ സ്വര്‍ണ്ണം നേടിയിരിക്കുന്നത്.
യൂറോപ്പിലെ ഈ സീസണിലെ ഒട്ടുമിക്ക ട്രാക്കുകളിലും മത്സരിച്ച് ഹിമ സ്വയംതന്റെ തന്നെ സമയം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വരാനിരിക്കുന്ന ലോകചാമ്പ്യന്‍ഷിപ്പാണ് തന്റെ ലക്ഷ്യമെന്ന് ഹിമ കഴിഞ്ഞദിവസങ്ങളില്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.















