ശ്രീനഗര്‍ : കാര്‍ഗില്‍ യുദ്ധത്തില്‍ രാജ്യത്തിനായി ജീവന് നല്കിയ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. ശ്രീനഗറിലെ ബദാമി ബാഗ് കന്റോണ്‍മെന്റിലെ യുദ്ധ സ്മാരകത്തിനു മുന്‍പിലാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്.
1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യം കാണിച്ച ധൈര്യം നാം അംഗീകരിക്കണമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രാജ്യം കാക്കാന്‍ അവര്‍ കാണിച്ച മനോധൈര്യത്തെയും നിശ്ചയ ദാര്‍ഢ്യത്തെയും നാം അഭിവാദനം ചെയ്യണം. ഒരിക്കലും മടങ്ങിവരാത്ത അവരോട് നാം തീര്‍ത്താല്‍ തീരാത്ത നന്ദി രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ദ്രാസിലെ കാര്‍ഗില്‍ യുദ്ധ സ്മാരകം സന്ദര്‍ശിക്കാന്‍ നേരത്തെ രാഷ്ട്രപതി തീരുമാനിച്ചെങ്കിലും പിന്നീട് പ്രതികൂല കാലവസ്ഥമൂലം തീരുമാനം മാറ്റി. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത വിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങളും പ്രതികൂല കാലാവസ്ഥ മൂലം മാറ്റി വെച്ചു