തിരുവനന്തപുരം: ബ്രസീല്‍ താരം ബ്രൂണോ പെലിസാരി ഗോകുലം കേരള എഫ്‌സിയില്‍. ഇന്ത്യയിലെ മൂന്നാം അങ്കത്തിനാണ് താരം എത്തുന്നത്. ഐഎസ്എല്‍ ക്ലബ്ബുകളായ ഡല്‍ഹി ഡൈനാമോസിനും ചൈന്നെയിന്‍ എഫ്‌സിക്കും വേണ്ടി കളിച്ച താരമാണ് ബ്രൂണോ പെലിസാരി.
ബ്രസീലിയന്‍ ക്ലബ്ബായ സിഎവിയില്‍ നിന്നുമാണ് താരം ഗോകുലത്തില്‍ എത്തുന്നത് .ഹെന്റി കിസേക്ക,മാര്‍ക്കസ് ജോസഫ് എന്നിവരെ അടുത്തിടെ ഗോകുലം സ്വന്തമാക്കിയിരുന്നു.പെലിസാരി കൂടെ എത്തുന്നതോടെ ഗോകുലം കൂടുതല്‍ ശക്തി പ്രാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
2015 ല്‍ ചൈന്നയിന്റെ കിരീട നേട്ടത്തില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തിയാണ് പെലിസാരി. ചൈന്നയിന് വേണ്ടി 25 മല്‍സരങ്ങളില്‍ 7 ഗോള്‍ നേടി. ഫൈനലിലും പെലിസാരി ഗോള്‍ നേടിയിരുന്നു.
ഡല്‍ഹി ഡൈനാമോയില്‍ കയറിയ പെലിസാരി പത്ത് മല്‍സരങ്ങള്‍ കളിച്ചിരുന്നു. അദ്ദേഹത്തിന്റെ വരവോടുകൂടെ ഗോകുലത്തിന്റെ ആക്രമണത്തിന് മൂര്‍ച്ചകൂടും















