മുബൈ: രാജ്യത്ത് സ്വര്‍ണ്ണത്തിന്റെ ആവശ്യം 13 ശതമാനത്തോളം വര്‍ധിച്ചതായി കണക്കുകള്‍.ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മുന്‍ വര്‍ഷത്തേക്കാള്‍ ആവശ്യംകൂടിയതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ അറിയിച്ചു.
രണ്ടാം പാദത്തില്‍ മഞ്ഞലോഹത്തിന്റെ ആവശ്യം 213 ടണ്‍ എന്നത് മുന്‍വര്‍ഷം 189 ആയിരുന്നു. മൂല്യം വച്ച് നോക്കുമ്പോള്‍ 53,260 കോടിയില്‍ നിന്ന് 64422കോടിയായി ഉയര്‍ന്നു.മൂല്യത്തില്‍ മാത്രം ഈവര്‍ഷം17 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
സാമ്പത്തികവര്‍ഷത്തിന്റെ ആദ്യം രാജ്യത്താകമാനം സ്വര്‍ണ്ണത്തിന്റെ ആവശ്യം 9 ശതമാനം ഉയര്‍ന്ന് 372 ടണ്ണായി.വിവാഹ-ഉത്സവ സീസണുകളാണ് വില്‍പ്പനയെ സ്വാധീനിച്ചത്.
നടപ്പുവര്‍ഷം 750 മുതല്‍ 850 വരെ കോടിരൂപയുടെ ആവശ്യകതയാണ് വ്യാപാരസമൂഹം കണക്കുകൂട്ടുന്നത്.കസ്റ്റംസ് ഡ്യൂട്ടിയിലുള്ള വര്‍ധന അടുത്തപാദത്തില്‍ വലിയ ക്ഷീണമുണ്ടാക്കാനിടയില്ലെന്നാണ്,നിലവിലെ വില്‍പ്പനയുടെ തോത് വച്ച് വ്യാപാരികള്‍ കണക്കുകൂട്ടുന്നത്.