ഫ്‌ളോറിഡ: വെസ്റ്റിന്‍ഡീസിനെതിരായ ഒന്നാം ട്വന്റി-20 മല്‍സരത്തിലെ അതിരുവിട്ട സന്തോഷ പ്രകടനം വിനയായി. ഇന്ത്യന്‍ യുവ പേസര്‍ നവ്ദീപ് സെയ്‌നിന് ഐസിസിയുടെ താക്കീത്. പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.5 സെയ്‌നി ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍.
ആര്‍ട്ടിക്കിള്‍ പ്രകാരം ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയ ശേഷം അവരെ പ്രകോപിപ്പിക്കുന്ന തരത്തില്‍ ആംഗ്യങ്ങള്‍ കാണിക്കുന്നത് വിലക്കിയിട്ടുണ്ട്. ഈ നിയമം ലംഘിച്ച സെയ്‌നിക്ക് ഒരു ഡിമെറിറ്റ് പോയിന്റും ലഭിച്ചു. സെയ്‌നി കുറ്റം സമ്മതിച്ചതിനാല്‍ ഔദ്യോഗികമായി വിശദീകരണം കേള്‍ക്കല്‍ നടപടി ഉണ്ടാകില്ല.
മല്‍സരം നടക്കുമ്പോള്‍ ഫീല്‍ഡ് അംപയര്‍മാരായിരുന്ന നിഗേല്‍ ഡുഗിഡ്, ഗ്രിഗറി ബ്രാത്ത്‌വെയ്റ്റ്, തേര്‍ഡ് അംപയര്‍ ലെസ്ലി റെയ്ഫര്‍, പാട്രിക് ഗസ്റ്റാഡ് എന്നിവരാണ് സെയ്‌നി കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.
ഒന്നാം ട്വന്റി20 മല്‍സരത്തിലെ മാന്‍ ഓഫ് ദി മാച്ച് സെയ്‌നിയായിരുന്നു. മികച്ച ബോളിംഗ് പുറത്തടുത്ത സെയ്‌നി വിന്‍ഡീസിനെതിരെ 20-ാം ഓവര്‍ റണ്‍സൊന്നും വിട്ടുകൊടുക്കാതെയാണ് പൂര്‍ത്തിയാക്കിയത്. ഒന്നാം ട്വന്റി20 മല്‍സരത്തില്‍ 20-ാം ഓവര്‍ മെയ്ഡനാക്കുന്ന ആദ്യ ഇന്ത്യന്‍ താരവുമായി സെയ്‌നി.
നാല് വിക്കറ്റിന് ഇന്ത്യ കളി ജയിച്ചിരുന്നു. കഴിഞ്ഞ ദിവസം ഫ്‌ളോറിഡയില്‍ നടന്ന രണ്ടാം മല്‍സരവും ഇന്ത്യ സ്വന്തമാക്കിയിരുന്നു.















