ബര്‍മിംഗ്ഹാം: ആദ്യ ആഷസ് ടെസ്റ്റില്‍ 251 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയ ഓസീസിന് പോലും വിശ്വസിക്കാനാകാത്ത നേട്ടമാണ് ഇംഗ്ലണ്ട് ഓപ്പണര്‍ റോറി ബേണ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. ആഷസ് ടെസ്റ്റിന്റെ ആദ്യ ദിനം മുതല്‍ അവസാന ദിനം വരെ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ച രണ്ടാമത്തെ ഇംഗ്ലണ്ട് താരമെന്ന അപൂര്‍വ്വ റെക്കോര്‍ഡ് ഇനി ബേണ്‍സിന് സ്വന്തം. പരമ്പരയിലെ ആദ്യ മത്സരത്തിലാണ് ബേണ്‍സ് ഈ നേട്ടം കൈവരിച്ചത്.
ആദ്യ ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ ഒന്നാം ദിനത്തില്‍ തന്നെ പുറത്തായിരുന്നു. തുടര്‍ന്ന് ബാറ്റിംഗ് ആരംഭിച്ച ഇംഗ്ലണ്ടിന് വേണ്ടി റോറി ബേണ്‍സാണ് ക്രീസിലെത്തിയത്. ഏതാനും ഓവറുകള്‍ മാത്രമാണ് ആദ്യ ദിനം അവശേഷിച്ചിരുന്നത്. തുടര്‍ന്ന് രണ്ടാം ദിനം കന്നി സെഞ്ച്വറി നേടിയ ബേണ്‍സ് കളിയുടെ മൂന്നാം ദിനത്തിലാണ് പുറത്തായത്.
നാലാം ദിനത്തില്‍ തന്നെ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് ആരംഭിച്ചിരുന്നു. വീണ്ടും ക്രീസിലെത്തിയ ബേണ്‍സ് അഞ്ചാം ദിനത്തിന്റെ തുടക്കത്തിലാണ് പുറത്തായത്. 1977ല്‍ ജെഫ്രി ബോയ്‌ക്കോട്ടാണ് റോറി ബേണ്‍സിന് മുന്‍പ് ആഷസില്‍ ഈ നേട്ടം കൈവരിച്ചത്. ഒരു ടെസ്റ്റിന്റെ മുഴുവന്‍ ദിവനസും ബാറ്റ് ചെയ്ത നാലാമത്തെ ഇംഗ്ലീഷ് താരമാണ് റോറി ബേണ്‍സ്. രാജ്യാന്തര ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന പത്താമത്തെ താരവും ബേണ്‍സ് തന്നെ.















