India

സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ കശ്മീര്‍ ഒരുങ്ങി; നിശാനിയമത്തില്‍ കൂടുതല്‍ ഇളവ് നല്‍കും

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ നിശാനിയമത്തില്‍ കൂടുതല്‍ ഇളവ് വരുത്തുന്നു. സ്വാതന്ത്ര്യദിന പരേഡിന്റെ ഡ്രസ് റിഹേഴ്‌സലുകള്‍ പൂര്‍ത്തിയായാല്‍ കശ്മീരില്‍ കൂടുതല്‍ ഇളവു വരുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ബക്രീദ് ദിനം ശാന്തമായി കടന്നുപോയതിനാല്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനുള്ള ആലോചനയിലാണെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി രോഹിത് കന്‍സാല്‍ അറിയിച്ചു. ഘട്ടം ഘട്ടമായിരിക്കും ഇളവുകള്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. ജമ്മു മേഖലയില്‍ സര്‍ക്കാര്‍ നേരത്തെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തിയിരുന്നു.

ജമ്മു കശ്മീരില്‍ സ്വാതന്ത്ര്യദിനം ഗംഭീരമായി ആഘോഷിക്കാനുള്ള തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 300 പബ്ലിക് ഫോണ്‍ ബൂത്തുകള്‍ ജനങ്ങള്‍ക്ക് ആശയവിനിമയത്തിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈദ്യ സഹായത്തിന് തടസ്സമുണ്ടായിട്ടില്ലെന്നും ജനങ്ങളെ ബന്ദികളാക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും അധികൃതര്‍ അറിയിച്ചു.

359 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close