ഹോങ്കോങ് : പ്രതിഷേധക്കാര്‍ സംഘടിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട ഹോങ്കോങ് വിമാനത്താവളം രണ്ട് ദിവസത്തിനു ശേഷം തുറന്നു. സംഭവത്തില്‍ പ്രതിഷേധക്കാര്‍ ഖേദ പ്രകടനം നടത്തി. ഞങ്ങള്‍ക്ക് മറ്റു മാര്‍ഗ്ഗങ്ങളില്ലായിരുന്നു, ദയവായി മാപ്പ് സ്വീകരിക്കുക എന്നെഴുതിയ ബാനറുകളുമായാണ് പ്രതിഷേധക്കാര്‍ ഖേദ പ്രകടനം നടത്തിയത്.
പ്രതിഷേധക്കാര്‍ തടിച്ചു കൂടിയതിനെ തുടര്‍ന്നാണ് വിമാനത്താവളം അടച്ചിടാന്‍ അധികൃതര്‍ തീരുമാനിച്ചത്. കൂടാതെ ഹോങ്കോങിലേക്കും തിരിച്ചുമുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദാക്കുകയും, ചെക്-ഇന്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു. യാത്രക്കാരോട് വിമാനത്താവളത്തില്‍ പ്രവേശിക്കരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു.
5000 ലധികം പ്രതിഷേധക്കാരാണ് ഹോങ്കോങ് വിമാനത്താവളത്തിലും പരിസരങ്ങളിലുമായി തടിച്ചു കൂടിയത്. ഹോങ്കോങ് സുരക്ഷിതമല്ല എന്ന് എഴുതിയ പ്ലക്കാര്‍ഡുകളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി പിടിച്ചിരുന്നു.
ആഴ്ചകളായി ഇവിടെ പോലീസുകാരും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷം തുടരുകയാണ് ്. വിവാദ കുറ്റവാളി കൈമാറ്റ ബില്‍ പിന്‍വലിക്കണമെന്നും ഭരണാധികാരി കാരി ലാം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ ഹോങ്കോങില്‍ പ്രക്ഷോപം നടത്തുന്നത്. ചൈനയുടെ പിന്‍ബലത്തോടെയാണ് കാരി ലാം ഭരണം നിലനിര്‍ത്തുന്നത്.