ലക്നൗ: ജാതി മത ചിന്തകളേക്കാള്‍ ജനസംഖ്യ കുറയ്ക്കുന്നതിന് പ്രാധാന്യം നല്‍കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
23 കോടി വരുന്ന ജനങ്ങളോട് താന്‍ അപേക്ഷിക്കുകയാണ്. ‘പ്രധാനമന്ത്രിയുടെ വാക്കുകള്‍ പ്രചോദനമായി സ്വീകരിക്കൂ. ചെറിയ കുടുംബങ്ങള്‍ ദേശാഭിമാന ത്തിന്റെ ഭാഗമാണെന്ന് കരുതണം.’ ഈ സന്ദേശം ജനങ്ങളില്‍ പ്രചരിപ്പിക്കുകയും ജനസംഖ്യ കുറയ്ക്കുന്നതില്‍ പങ്കാളിയാകണമെന്നും യോഗി പറഞ്ഞു. എല്ലാ വിഭവങ്ങളും എല്ലാവരിലും എത്തിച്ച് മെച്ചപ്പെടുത്തണമെന്നാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ജനസംഖ്യ വര്‍ധനവ് അതിന് വലിയൊരു തടസ്സമാവുകയാണ്. ജന പിന്തുണ യുണ്ടെങ്കില്‍ മാത്രമേ സര്‍ക്കാറിന്റെ ഏതൊരു പദ്ധതിയും വിജയിക്കുകയുള്ളുവെന്നും അദ്ദേഹം സന്ദേശത്തില്‍ വ്യക്തമാക്കി.
എല്ലാവര്ക്കും നല്ല ആരോഗ്യം, നല്ല വിദ്യാഭ്യാസം,റോഡ്, കുടിവെള്ളം, കൂടാതെ അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി ഇതൊക്കെ എല്ലാവര്ക്കും ഒരു പോലെയെത്താന്‍ ജനസംഖ്യ കുറയ്ക്കേണ്ടത് അത്യാവശമാണെന്നും അദ്ദേഹം പറഞ്ഞു.