Sports

മലയാളി ഹോക്കിതാരം ഒളിമ്പ്യന്‍ മാനുവല്‍ ഫ്രഡറിക്കിന് ധ്യാന്‍ചന്ദ് പുരസ്‌കാരം

ന്യൂഡല്‍ഹി: കായികരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ധ്യാന്‍ചന്ദ് പുരസ്‌ക്കാരം മലയാളിയും മുന്‍ ഹോക്കി ഒളിമ്പിക് താരം മാനുവല്‍ ഫ്രഡറിക്കിന് ലഭിച്ചു. കായിക പ്രതിഭാ പുരസ്‌ക്കാരങ്ങള്‍ നിര്‍ണ്ണയിക്കുന്ന സമിതിയാണ് ശുപാര്‍ശ ചെയ്തത്.അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്‌ക്കാരം.

1972ലെ മ്യൂണിക്ക് ഒളിമ്പിക്ക്‌സില്‍ മാനുവലിന്റെ ഗോള്‍കീപ്പിംഗ് മികവിലാണ് ഭാരതം വെങ്കലമെഡല്‍ നേടിയത്.കണ്ണൂര്‍ സ്വദേശിയായ മാനുവല്‍ ബര്‍ണ്ണശ്ശേരിയില്‍ ജോസഫ് ബോവറുടേയും സാറയുടേയും മകനാണ്.സ്‌ക്കൂള്‍ കാലഘട്ടത്തില്‍ തന്നെ ഹോക്കി കളിച്ച മാനുവല്‍ 15-ാം വയസ്സില്‍ പട്ടാളത്തില്‍ ചേരുകയും അവിടെ നിന്ന് മികച്ച പരിശീലനത്തോടെ 1971ല്‍ ഭാരത ടീമിലെത്തുകയുമായിരുന്നു. ഗോള്‍ കീപ്പറായി തന്നെ അരങ്ങേറ്റം കുറിച്ച മാനുവല്‍ 1972ലാണ് ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം നടത്തി പ്രസിദ്ധനായത്.

ഏഴു വര്‍ഷം ഭാരതത്തിനായി കളിച്ച മാനുവല്‍ 1973ലെ ഹോളണ്ട് ലോകകപ്പിലും 1978ലെ അര്‍ജ്ജന്റീനയിലെ ലോകകപ്പിലും ടീമംഗമായിരുന്നു.

152 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close