മലപ്പുറം: കവളപ്പാറയില്‍ നിന്നും ഇന്ന് കണ്ടെത്തിയത് ആറ് മൃതദേഹങ്ങള്‍. ഇതോടെ കവളപ്പാറയില്‍ നിന്നും കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 46 ആയി. 13 മൃതദേഹങ്ങളാണ് ഇനി കണ്ടെത്താനുള്ളത്.
ജി പി ആര് സംവിധാനം ഉപയോഗിച്ചുള്ള തെരച്ചില്‍ ഫലം കണ്ടില്ലെന്നും വെള്ളത്തിന്റെ അംശം തെരച്ചിലിന് തടസമായെന്നും ജി പി ആര് വിദഗ്ധന്‍ ആനന്ദ് കെ പാണ്ഡെ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ കവളപ്പാറ മുത്തപ്പന് കുന്നിടിഞ്ഞുണ്ടായ ഉരുള്‍പൊട്ടലില്‍ അന്‍പതിലധികം ആളുകളെയാണ് കാണാതായത്. പ്രദേശത്തെ മുപ്പതോളം വീടുകള്‍ മണ്ണിനടിയിലായി.
ചെളിയും വെള്ളവും നിറഞ്ഞ് നില്ക്കുന്നതിനാല് ഈ പ്രദേശങ്ങളില്‍ കൂടുതല്‍ തിരച്ചില്‍ നടത്താനാകുന്നില്ലെന്ന് ദുരന്ത നിവാരണ സേന വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് മണ്ണിനടിയിലെ പ്രതലം പോലും ചിത്രീകരിക്കാന്‍ കഴിയുന്ന റഡാര്‍ തിരച്ചിലിനായി ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ഹൈദരാബാദില്‍ നിന്ന് വിമാനമാര്‍ഗ്ഗമാണ് റഡാര്‍ എത്തിച്ചത്.