ലക്നൗ: സഹാറന്‍പൂരില്‍ വെടിയേറ്റ് മരിച്ച മാദ്ധ്യമ പ്രവര്‍ത്തകന്റെയും സഹോദരന്റെയും കുടുംബത്തിന് നഷ്ടപരിഹാം നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഞ്ച് ലക്ഷം രൂപയാണ് ഇരുവരുടെയും കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി നല്‍കുക.
സഹാറന്‍പൂരിലെ മാധവ്നഗറില്‍ ഇന്ന് രാവിലെയാണ് ദൈനിഗ് ജാഗരണ്‍ ദിനപത്രത്തിന്റെ ലേഖകന്‍ ആശിഷ് ജന്‍വാനിയും സഹോദരനും വെടിയേറ്റു മരിച്ചത്. സംഭവത്തില്‍ ആശിഷിന്റെ ഭാര്യയ്ക്ക് പരിക്കേറ്റു.
വീടിനുള്ളിലേക്ക് അതിക്രമിച്ചു കയറിയ സംഘം ആശിഷിന്റെയും സഹോദരന്റെയും നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ കൊത്വാളി പോലീസ് അന്വേഷണം ആരംഭിച്ചു