ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. രജൗരി ജില്ലയിലെ സുന്ദര്‍ബനി, നൗഷേര സെക്ടറുകളിലാണ് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാന് വെടിയുതിര്‍ത്തത്. ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. വൈകീട്ട് ആറു മണിയോടെയായിരുന്നു ആക്രമണം
കഴിഞ്ഞ ദിവസവും പാകിസ്ഥാന് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. രജൗരി ജില്ലയിലെ നൗഷേര സെക്ടറിലാണ് ഇന്നലെ പാകിസ്ഥാന് വെടിവയ്പ് നടത്തിയത്. സംഭവത്തില്‍ ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു വരിച്ചു. ലാന്‍സ് നായിക് സന്ദീപ് ഥാപ്പയാണ് ഇന്നലെ നടന്ന ആക്രമണത്തില്‍ വീര ചടരമമടഞ്ഞത്.
പാകിസ്ഥാന്റെ ആക്രമണത്തിന് ബദലായി ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന്റെ പോസ്റ്റ് തകര്‍ന്നിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്