ന്യൂഡല്‍ഹി: മുന്‍ ധനമന്ത്രി അരുണ്‍ ജയറ്റ്ലിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. ഇ.സി.എമ്മോയുടേയും വെന്റിലേറ്ററിന്റേയും സഹായത്തോടെയാണ് ജിവന് നിലനിര്ത്തിപോരുന്നതെന്ന് എയിംസ് അധിക്യതര്‍ അറിയിച്ചു.
വിദഗ്ധ ഡോക്ടമാരുടെ നിരീക്ഷണത്തിലാണ് അദേഹം. ഈ മാസം 9നാണ് ജയറ്റ്ലിയെ ആശുപത്രയില്‍ പ്രവേശിപ്പിച്ചത്. ഹ്യദയത്തിലുണ്ടായ അര്‍ബുദ സംബന്ധമായ മുഴ ശ്വാസകോശത്തെ ബാധിക്കുകയായിരുന്നു.