ചെങ്ങന്നൂര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം കരുണ്‍ നായര്‍ വിവാഹിതനാകുന്നു. അടുത്ത വര്‍ഷം ജനുവരി 16-നു കരുണിന്റെ ജന്മസ്ഥലമായ രാജസ്ഥാനില്‍ വച്ച് വിവാഹം നടക്കും.
ബെംഗളൂരു സ്വദേശിനി സനായയാണു വധു. കഴിഞ്ഞ ദിവസം ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍വച്ച് മോതിരം മാറ്റല്‍ ചടങ്ങ് നടന്നു. കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
കരുണിന്റെ അച്ഛന് എം.ഡി.കെ.നായര്‍ മാലക്കര സ്വദേശിയും അമ്മ പ്രേമ കെ.നായര്‍ ചെങ്ങന്നൂര്‍ സ്വദേശിനിയുമാണ്.ബെംഗളൂരു സ്വദേശികളായ ജെ.തങ്കരിവാലയുടെയും പരീന്‍ തങ്കരിവാലയുടെയും മകളാണു സനായ.
സനായയ്ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമത്തിലൂടെ കരുണ്‍ നായര്‍ പുറത്തുവിട്ടു. വിവാഹമാണെന്ന കാര്യം അറിയിച്ചുകൊണ്ട് കഴിഞ്ഞ ജൂണ്‍ 29നും കരുണ്‍ സനായയ്ക്കൊപ്പമുള്ള ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.