സ്വിറ്റ്സർലാൻഡ് : ഭാരതത്തിനും കേരളത്തിനും അഭിമാനമാകാൻ പ്രണോയ് ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിൽ ഇന്ന് ക്വാർട്ടർ തേടിയുള്ള പോരാട്ടത്തിന്.ലോക ഒന്നാം നമ്പർ താരം ജപ്പാന്റെ കെന്റോ മൊമോട്ടയാണ് എതിരാളി .ചൈനീസ് ഇതിഹാസ താരം ലിന് ഡാനെ നിലംപരിശാക്കിയ വീറോടെയാണ് പ്രണോയ് ഇറങ്ങുന്നത്. മുൻകാല റെക്കോർഡുകൾ മുമോട്ടോയ്ക്കൊപ്പമാണെങ്കിലും ആരാധകർ പ്രണയോയ്ക്കായി പ്രാർത്ഥനയിലാണ് .
കെന്റോ മൊമോട്ട ഈ വര്‍ഷം ഓള് ഇംഗ്ലണ്ട് ഓപ്പൺ അടക്കം അഞ്ച് കിരീടം നേടിക്കഴിഞ്ഞു. ഇരുവരും ഇതിന് മുന്‍പ് നേര്‍ക്കുനേര്‍ വന്ന അഞ്ച് മത്സരങ്ങളില്‍ ജയിച്ചതും നിലവിലെ ലോകചാംപ്യനായ ഈ ജാപ്പനീസ് താരമാണ്.
വനിതകളിൽ പി വി സിന്ധു, സൈന നെഹ്വാൾ എന്നിവരും ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ഇന്നിറങ്ങും. സിന്ധുവും സൈനയും നേരിട്ടുള്ള ഗെയ്മുകൾക്കാണ് പ്രീ ക്വാർട്ടറിലേക്ക് എത്തിയത്.സൈനയ്ക്ക് ഡെൻമാർക്കിന്റെ മിയ ബ്ലിഷ്ഫെൽട്ടാണ് എതിരാളി. സിന്ധു ചൈനയുടെ ബെയ്വെൻ ഷാംഗിനെയും നേരിടും . പുരുഷന്മാരിൽ സായ്പ്രണീത് ഇന്തോനേഷ്യൻ താരം ആന്തണി ഗിന്റിംഗിനെയും കെ ശ്രീകാന്ത് തായ്ലൻഡ് താരം കന്റഫോണിനെയും നേരിടും.