ബംഗളൂരു: ചന്ദ്രന്റെ ആദ്യ ചിത്രങ്ങള്‍ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രോപരിതലത്തില്‍ നിന്ന് 2650 കിലോമീറ്റര്‍ അകലെ നിന്ന് വിക്രം ലന്‍ഡര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഐഎസ്ആര്‍ഓ പുറത്ത് വിട്ടത്.
സുപ്രധാന നാഴികക്കല്ല് പിന്നിട്ട ചന്ദ്രയാന്‍ 2 രണ്ടാമത്തെ ചാന്ദ്രഭ്രമണപഥവും വിജയകരമായി വ്യത്യാസപ്പെടുത്തിയതായി ഐഎസ്ആര്‍ഒ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. 118×4412കിമി ദൈര്‍ഘ്യമുള്ള ഓര്‍ബിറ്റ് 1,228 സെക്കന്‍ഡിലാണ് ചാന്ദ്രയാന്‍ 2 ഭ്രമണം പൂര്‍ത്തിയാക്കിയത്.
സെപ്റ്റംബര്‍ 2 ന് വിക്രം എന്നു പേരുള്ള ലാന്‍ഡര്‍ ഓര്‍ബിറ്റില്‍ നിന്ന് വേര്‍പ്പെടും. തുടര്‍ന്ന് സെപ്റ്റംബര്‍ 7ന് പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങും. ഇതിനായി ഓര്‍ബിറ്റല്‍ നിന്നും വേര്‍പെടുന്ന ലാന്‍ഡറിനെ ചന്ദ്രന്റെ 30 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിക്കണം. സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതിക വിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലെത്തുന്ന ലാന്‍ഡറില്‍ നിന്നും റോവര്‍ പുറത്തിറങ്ങി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി ഗവേഷണം നടത്തും.
ഐഎസ്ആര്‍ഒ ടെലിമെട്രിയുളള മിഷന് ഓപ്പറേഷന് കോപ്ലക്സും ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്കുമാണ് പേടകത്തെ നിയന്ത്രിക്കുന്നത്. ബെംഗരൂവിനടുത്തുള്ള ഇന്ത്യന്‍ ഡീപ് സ്പേസ് നെറ്റ് വര്‍ക്കില്‍ നിന്നാണ് പേടകത്തിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.
ISRO: First Moon image captured by #Chandrayaan2 #VikramLander taken at a height of about 2650 km from Lunar surface on August 21, 2019. Mare Orientale basin and Apollo craters are identified in the picture. pic.twitter.com/eKTncvjexT
— ANI (@ANI) August 22, 2019
Take a look at the first Moon image captured by #Chandrayaan2 #VikramLander taken at a height of about 2650 km from Lunar surface on August 21, 2019.
Mare Orientale basin and Apollo craters are identified in the picture.#ISRO pic.twitter.com/ZEoLnSlATQ
— ISRO (@isro) August 22, 2019