അബുദാബി:മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന അരുണ്‍ ജെയ്റ്റിലിയുടെ നിര്യാണത്തില്‍ വിതുമ്പി പ്രധാനമന്ത്രി നരേന്ദ്രമോദി. ബഹറില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ഒപ്പം നടന്ന അടുത്ത സുഹുര്ത്തിനെ നഷ്ടടപ്പെട്ട ഓര്‍മ്മയില്‍ പ്രധാനമന്ത്രി വിതുമ്പിയത്.
ബെഹറിനിലെ ഉത്സവാന്തരീക്ഷത്തില്‍ ഹൃദയത്തില്‍ അഗാധമായ ദുഖത്തോടെയാണ് താന്‍ നില്കുന്നത്. രാഷ്ട്രീയകാലം ആരംഭിച്ച മുതല്‍ ഒപ്പം ഉണ്ടായിരുന്നെന്നും അദ്ദേഹവുമായി എല്ലാസമയത്തും താന്‍ ബന്ധം പുലര്‍ത്തിയിരുന്നെന്നും മോദി പറഞ്ഞു.
ജെയ്റ്റിലിയുമായുള്ള ദീര്‍ഘകാല സൗഹൃദ ബന്ധത്തെ അദ്ദേഹം അനുസ്മരിച്ചു. ജെയ്റ്റ്ലി മരണപ്പെട്ട സമയത്ത് താന്‍ ഇത്രയും അകലെ ഇവിടെയായിരിക്കുന്നത് തനിക്ക് ചിന്തിക്കാന്‍ പോലും ആവുന്നില്ല.
ഏതാനും ദിവസം മുന്‍പ് മുന്‍ വിദേശകാര്യമന്ത്രി സുഷമാസ്വരാജിനെയും നഷ്ടടമായി ഇന്ന് തനിക്ക് സുഹൃത്ത് അരുണ്നെയും നഷ്ടടമായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജെയ്റ്റിലിയുടെ മരണ വാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബവുമായി പ്രധാനമന്ത്രി സംസാരിച്ചിരുന്നു. സുപ്രധാനമായ വിദേശപര്യടനം പാതി വഴിയില്‍ നിര്‍ത്തി മടങ്ങരുതെന്ന് ജെയ്റ്റിലിയുടെ കുടുംബാംഗങ്ങള്‍ പ്രധാനമന്ത്രിയോട് പറഞ്ഞിരുന്നു.