കോഴിക്കോട് ; സംസ്ഥാനത്തെ ആദ്യ മുത്വലാഖ് കേസിലെ പരാതിക്കാരിയ്ക്ക് ഭർത്താവിൽ നിന്നും വധഭീഷണി ഉള്ളതായി പരാതി. കഴിഞ്ഞ ദിവസം കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയില്‍ ഓടത്തെരുവില്‍ വച്ചായിരുന്നു ഭർത്താവ് കൊടിയത്തൂര്‍ ഇ.കെ. ഉസാമിന്റെ ഭീഷണി . മുക്കം കുമാരനല്ലൂർ സ്വദേശിനിയാണ് പരാതി നൽകിയത് .
പിതാവുമൊത്ത് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവതിയെ കാറിലെത്തി തടഞ്ഞു നിര്‍ത്തിയാണ് വധ ഭീഷണി മുഴക്കിയത് . കേസ് പിന്‍വലിച്ചില്ലെങ്കില്‍ കൊന്നു കളയുമെന്ന് ഉസാം പറഞ്ഞതായാണ് പരാതി .
തുടര്‍ന്ന് ഇയാള്‍ക്കെതിരെ മുക്കം പോലീസ് സ്റ്റേഷനില്‍ പരാതി നല്കിപരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ മുക്കം പോലീസ് കേസെടുത്തു. യുവതിക്കെതിരെ കഴിഞ്ഞ ദിവസം പള്ളിക്കമ്മറ്റി രംഗത്തുവന്നിരുന്നു .