കിംഗ്‌സ്റ്റണ്‍: അത്യപൂര്‍വ്വമായ ഒരു റെക്കോര്‍ഡിനാണ് ഇന്ന് ആരംഭിച്ച ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് വേദിയായത്. സബീന പാര്‍ക്കില്‍ അരങ്ങേറ്റം കുറിച്ച വിന്‍ഡീസ് താരം റഖീം കോണ്‍വാള്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഭാരം കൂടിയ കളിക്കാരനെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കിയത്.
6 അടി 6 ഇഞ്ച് ഉയരമുള്ള കോണ്‍വാളിന് 140 കിലോഗ്രാം ഭാരമുണ്ട്. 133നും 139നും ഇടയില്‍ ഭാരമുള്ള മുന്‍ ഓസ്‌ട്രേലിയന്‍ താരം വാര്‍വിക്ക് ആംസ്‌ട്രോംഗിന്റെ റെക്കോര്‍ഡാണ് 26കാരനായ കോണ്‍വാള്‍ അരങ്ങേറ്റ മത്സരത്തോടെ തിരുത്തിക്കുറിച്ചത്.
ഓഫ് സ്പിന്നറായ കോണ്‍വാളിന് അസാമാന്യമായ ബൗണ്‍സ് കണ്ടെത്താനുള്ള കഴിവുണ്ട്. ഇതിനു പുറമേ വാലറ്റത്ത് മികച്ച പ്രകടനം പുറത്തെടുക്കാനുള്ള കഴിവാണ് കോണ്‍വാളിനെ വ്യത്യസ്തനാക്കുന്നത്. 2016ല്‍ ഇന്ത്യക്കെതിരായ പരിശീലന മത്സരത്തില്‍ കോഹ്‌ലി, രഹാനെ, പൂജാര എന്നിവരുടേതുള്‍പ്പെടെ 5 വിക്കറ്റ് വീഴ്‌ത്തി കോണ്‍വാള്‍ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.















