ബൂംറ വീണ്ടും കൊടുങ്കാറ്റായി ,വിൻഡീസ് തകർന്നു 7 നു 87 ; ഹനുമായ്ക്ക് സെഞ്ച്വറി,ഇശാന്തിന് അർദ്ധ സെഞ്ച്വറി,ഇന്ത്യ - 416
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ബൂംറ വീണ്ടും കൊടുങ്കാറ്റായി ,വിൻഡീസ് തകർന്നു 7 നു 87 ; ഹനുമായ്‌ക്ക് സെഞ്ച്വറി,ഇശാന്തിന് അർദ്ധ സെഞ്ച്വറി,ഇന്ത്യ – 416

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2019, 07:50 am IST
Facebook
Twitter
WhatsAppTelegram

കിംഗ്സ്റ്റണ്‍: ഹനുമാ വിഹാരിയുടെ മികവാർന്ന സെഞ്ച്വറി , ഒപ്പം നങ്കൂരമിട്ട ഇഷാന്ത് ശർമ്മയുടെ സമയോചിത അർദ്ധ സെഞ്ച്വറി, തീർന്നില്ല കരീബിയൻ മണ്ണ് ഇതുവരെ കാണാത്ത വിനാശകാരിയായ പേസ് ആക്രമണമഴിച്ചുവിട്ട്‌ ഹാട്രിക്കോടെ ബൂംറ;രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സിൽ വിൻഡീസിന്റെ കഥ കഴിഞ്ഞു .ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തിലെ നിര്‍ണ്ണായക സാന്നിധ്യമായ ബുംറ രണ്ടാം ടെസ്റ്റിലും വിന്‍ഡീസിനെതിരെ നാശം വിതയ്‌ക്കുകയാണ് .

ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യയുടെ 416 റൺസിന്‌ മറുപടിയായി കളി നിർത്തുമ്പോൾ വെസ്റ്റ് ഇൻഡീസ് 7നു 87 എന്ന നിലയിൽ ദയനീയമായി തകർന്നടിഞ്ഞു . ഹാട്രിക്കോടെ ബൂംറ 6 വിക്കറ്റും ഷമി ഒരു വിക്കറ്റും വീഴ്‌ത്തി നിൽക്കുകയാണ്.ആദ്യ ഇന്നിംഗ്‌സിൽ 264 നു 5 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്കു ഇനിയും താളം കണ്ടെത്താത്ത ഋഷഭ് പന്തിനെ (27)ആദ്യ പന്തിൽ തന്നെ നഷ്ടപ്പെട്ടു . പുറകേ രവീന്ദ്ര ജഡേജ (16 )യും വേഗം പുറത്തായെങ്കിലും ചരിത്രം കുറിച്ച കളിയാണ് ഹനുമാ വിഹാരിയും ഇഷാന്ത് ശർമ്മയും ചേർന്ന് പുറത്തെടുത്തത് .200 പന്തിൽ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയ ഹനുമാ 111 റൺസിന് പുറത്താകുമ്പഴേക്കും ഇന്ത്യ 416 എന്ന മികച്ച സ്കോർ നേടിക്കഴിഞ്ഞിരുന്നു .

എന്നാൽ മനോഹരം എന്ന് വിശേഷിപ്പിക്കാവുന്ന കളി പുറത്തെടുത്തു ഇഷാന്ത് ശർമ്മ 80 പന്തിൽ 57 റൺസുമായി ഹനുമയ്‌ക്കു നിർണായക പിന്തുണയാണ് നൽകിയത്.ഇരുവരും ചേർന്ന് നേടിയത് 112 റൺസിന്റെ കൂട്ടുകെട്ട് .എന്നാൽ അവസാന രണ്ട് റണ്‍സിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായത് ഇന്ത്യക്ക് കൂടുതൽ മികച്ച സ്കോർ നേടുന്നതിന് തടസ്സമായി .225 പന്തില്‍ 16 ബൗണ്ടറികളോടെ 111 റണ്‍സ് നേടിയ വിഹാരിയെ ഹോള്‍ഡറാണ് പുറത്താക്കിയത്. വാലറ്റത്ത് 57 റണ്‍സുമായി ഇശാന്ത് ശര്‍മ വിഹാരിക്ക് മികച്ച് പിന്തുണ നല്‍കി. നേരത്തെ നായകന്‍ വിരാട് കോലി 76 ഉം മായങ്ക് അഗര്‍വാള്‍ 55 ഉം റണ്‍സ് നേടിയിരുന്നു. അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ജേസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസ് നിരയില്‍ ഏറ്റവും തിളങ്ങിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇൻഡീസിന് കാര്യങ്ങൾ പിടികിട്ടുംമുമ്പേ ബുംറ കൂടാരം കയറ്റിയതു ക്യാപ്റ്റൻ അടക്കം ഏഴ് പേരെ . ടെസ്റ്റ് ചരിത്രത്തില്‍ മൂന്നാം ഹാട്രിക്ക് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി കുതിക്കുകയാണ് ബുംറ.രണ്ടാം പന്തില്‍ ഡാരന്‍ ബ്രാവോയെ പുറത്താക്കിയ ബുംറ തൊട്ടടുത്ത പന്തുകളില്‍ ബ്രൂക്ക്സിനെയും ചെയ്സിനെയുമാണ് കൂടാരത്തിലെത്തിച്ചത്.4 നു 14 എന്ന നിലയിൽ പകച്ചുപോയി കരീബിയൻ പട .22 റണ്‍സ് നേടുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്. അഞ്ചും ബുംറ തന്നെയാണ് കീശയിലാക്കിയത്. ആറ് ഓവറില്‍ 10 റണ്‍സ് വഴങ്ങിയാണ് ബുംറ അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തിയത്.ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി നേരത്തെ ടെസ്റ്റില്‍ ഹാട്രിക്ക് വിക്കറ്റ് നേടിയിട്ടുള്ള താരങ്ങള്‍.

Share736
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

മലപ്പുറത്ത് എംഡിഎംഎ വേട്ട; വനിതാ യൂട്യൂബർ അടക്കം നാല് പേർ പിടിയിൽ

സൗദിയിൽ കാണാതായ മലയാളി നഴ്‌സ് പൊലീസ് കസ്റ്റഡിയിൽ; ജിദ്ദ വിമാനത്താവളത്തിൽ തടഞ്ഞുവച്ചത് നിരോധിത മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്ന്, ഇടപെട്ട് ഇന്ത്യൻ കോൺസുലേറ്റ്

മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരെ ഇനി ലോക്കപ്പിലിടരുത്; ചികിത്സയ്‌ക്കും സുരക്ഷയ്‌ക്കും മുൻഗണന നൽകി കേരള പൊലീസിന് പുതിയ എസ്ഒപി, 24 മണിക്കൂറിനകം ആരോഗ്യകേന്ദ്രത്തിലെത്തിക്കണം

സിഎംആർഎൽ–എക്സാലോജിക് ഇടപാട് കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ ഇഡി കേസെടുത്തു; രണ്ട് വ്യത്യസ്ത ഇസിഐആറുകൾ രജിസ്റ്റർ ചെയ്തു

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies