ബ്രസല്‍സ്: ഫോര്‍മുല രണ്ട് താരം അന്‍തോനി ഹാബെര്‍ട്ട് കാറോട്ട മത്സരത്തിനിടെ ഉണ്ടായ അപകടത്തില്‍ കൊല്ലപ്പട്ടു. ബെല്‍ജിയന്‍ ഗ്രാന്‍ഡ് പ്രിക്‌സിലായിരുന്നു സംഭവം.
അമിത വേഗത്തിലെത്തിയ അമേരിക്കയുടെ യുവാന്‍ കൊറിയയുടെ കാര്‍ ഫ്രഞ്ച് താരത്തിന്റെ കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വൈകീട്ട് 6.30 നായിരുന്നു മരണം.
അതേസമയം യുവാനു പരിക്കേറ്റെങ്കിലും നില ഗുരുതലമല്ലെന്നാണ് റിപ്പോര്‍ട്ട്. അപകടത്തെ തുടര്‍ന്ന് മത്സരം നിര്‍ത്തിവച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പരിപാടിയുടെ അധികൃതര്‍ അറിയിച്ചു.















