ടെന്നീസ് കോര്‍ട്ടിലെ പുതിയ താരങ്ങളാണ് നവാമി ഒസാക്കയും കോകോ ഗോഫും. രണ്ടുപേരും തങ്ങളുടെ സാമര്‍ഥ്യം കോര്‍ട്ടില്‍ തെളിയിച്ചവരുമാണ്. എന്നാല്‍ നേര്‍ക്കു നേര്‍ എത്തിയപ്പോള്‍ വിജയം ഒസാക്കയ്‌ക്കൊപ്പമായിരുന്നു.
ജയത്തിലുപരി തന്റെ മുമ്പില്‍ തകര്‍ന്നുപോയ 15 കാരിയെ കോകോയെ ആശ്വസിപ്പിക്കുകയായിരുന്നു. മത്സരശേഷം പോകാന്‍ ഒരുങ്ങിയ കോകോയുടെ അടുത്തെത്തിയാണ് ഒസാക്ക ആശ്വസിപ്പിച്ചത്. ഒസാക്കയുടെ പ്രവര്‍ത്തി കായിക ലോകത്തിന്റെ പ്രശംസ നേടിയിരിക്കുകയാണ്. ആ കുഞ്ഞു മനസിന്റെ നൊമ്പരം തിരിച്ചറിഞ്ഞത് കൊണ്ടാവാം നവോമി കോകയെ ആശ്വസിപ്പിക്കാനെത്തിയത്.

ഓണ്‍കോര്‍ട്ട് അഭിമുഖത്തിന് ഒസാക്ക വിളിച്ചപ്പോള്‍ തനിക്ക് സാധിക്കില്ലെന്ന് പറഞ്ഞ് കരയുകയായിരുന്നു കോകോ. എന്നാല്‍ ഷവറിനു ചുവട്ടിലിരുന്നു കരയുന്നതിനേക്കാള്‍ നല്ലതാണിതെന്ന് പറഞ്ഞ് കോകോയെ ഒപ്പം തന്നെ കൂട്ടുകയായിരുന്നു ഒസാക്ക.
വിതുമ്പലിനിടെ ഒസാക്കയ്‌ക്ക് കോകോ നന്ദി പറയുന്നുണ്ടായിരുന്നു. കോകോയുടെ സങ്കടം ഒസാക്കയിലും ചെറിയൊരു നൊമ്പരമായി. കഴിഞ്ഞ യുഎസ് ഓപ്പണില്‍ സെറീനയുടെ തിരിച്ചു വരവിനെ തകിടം മറിച്ചത് ഒസാക്കയായിരുന്നു. സെറീനയെ പരാജയപ്പെടുത്തി തന്റെ അധിപത്യം കോര്‍ട്ടില്‍ ഉറപ്പിക്കുകയായിരുന്നു ഒസാക്ക. അതേസമയം വിബിംള്‍ഡണാണ് കോകോയെ ലോക ശ്രദ്ധയിലെത്തിച്ചത്.
❤️🎾@Naomi_Osaka_ | @CocoGauff#USOpen pic.twitter.com/ouVQenQki6
— US Open Tennis (@usopen) September 1, 2019















