ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് ആഷ്‌ലി ബാര്‍ട്ടി പുറത്ത്. ചൈനയുടെ 18-ാം സീഡ് വാംഗ് ക്വിയാംഗിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെട്ടത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ സെറീന വില്യംസിനെ നേരിടും. തന്റെ വിജയം പരിശീലകന് സമര്‍പ്പിക്കുന്നതായി ക്വിയാംഗ് മത്സരത്തിന് ശേഷം അറിയിച്ചു. കഴിഞ്ഞ രണ്ടു തവണ ബാര്‍ട്ടി-ക്വിയാംഗും നേര്‍ക്കു നേര്‍ എത്തിയപ്പോഴോക്കെ ജയം ബാര്‍ട്ടിക്കൊപ്പമായിരുന്നു.
ക്രൊയേഷ്യയുടെ പെട്ര മാര്‍ട്ടിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെറീന ക്വാര്‍ട്ടറില്‍ കടന്നത്. രണ്ടാം സെറ്റു കളിക്കുന്നതിനിടെ കാല്‍ കുഴയ്‌ക്ക് പരുക്കേറ്റെങ്കിലും അത് വകവെക്കാതെയാണ് സെറീന കളിച്ചത്.















