ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ നിന്ന് ലോക മൂന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ പുറത്ത്. ക്വര്‍ട്ടര്‍ ഫൈനലില്‍ ബള്‍ഗേറിയ താരം ഗ്രിഗര്‍ ദിമിത്രോവാണ് ഫെഡററെ തോല്‍പ്പിച്ച് സെമിയില്‍ കടന്നത്. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് 78-ാം റാങ്കുകാരനായ ദിമിത്രോവ് ഫെഡററെ കീഴടക്കിയത്. സ്‌കോര്‍: 3-6, 6-4, 3-6, 6-4, 6-2.
മത്സരത്തില്‍ 61 പിഴവുകളാണ് ഫെഡറര്‍ വരുത്തിയത്. ദിമിത്രോവ് 41 പിഴവുകള്‍ വരുത്തി. മുമ്പ് ഏഴു തവണ ഇരുവരും ഏറ്റുമുട്ടിയിട്ടുണ്ട്. ഫെഡററെ ഒരിക്കല്‍ പോലും ദിമിത്രോവിന് പരാജയപ്പെടുത്താന്‍ സാധിച്ചിരുന്നില്ല.
ആദ്യമായാണ് ദിമിത്രോവ് ഫെഡററെ പരാജയപ്പെടുത്തുന്നത്. ഈ മത്സരത്തിനു മുമ്പ് ഫെഡറര്‍ക്കെതിരേ കളിച്ച 18 സെറ്റുകളില്‍ വെറും രണ്ടെണ്ണത്തില്‍ മാത്രമായിരുന്നു ദിമിത്രോവിന് വിജയിക്കാനായത്.
ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് ക്വാര്‍ട്ടര്‍ കാണാതെ പുറത്തായതിന് പിന്നാലെയാണ് മറ്റൊരു ഇതിഹാസ താരം കൂടി യുഎസ് ഓപ്പണില്‍ നിന്ന് തോറ്റ് മടങ്ങുന്നത്. സ്വിസ് താരം വാവ്റിങ്കയാണ് ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയത്. മത്സരത്തിനിടെ മൂന്നാം സെറ്റില്‍ ജോക്കോവിച്ചിന് ഇടതു തോളിന് പരുക്കേറ്റിരുന്നു. തുടര്‍ന്ന് താരം മത്സരത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
Respect after a thriller under the lights 👊@GrigorDimitrov | #USOpen pic.twitter.com/jXhdVmCkob
— ATP Tour (@atptour) September 4, 2019















