ബെംഗളുരു: ഐഎസ്ആര്‍ഒ ചെയര്മാന് ഡോ.കെ ശിവന്റെ പേരില്‍ വ്യാജ പ്രൊഫൈലുകള്‍ വ്യാപകമാകുന്നു. ഐഎസ്ആര്‍ഒയുടെ ഔദ്യോഗിക ശബ്ദം കെ ശിവന്റേതാണെന്ന രീതിയില്‍ ഫെയ്സ്ബുക്കിലും ട്വിറ്ററിലും വ്യാജ പ്രൊഫൈലുകളാണ് ഓരോ ദിവസവും കണ്ടെത്തുന്നത്.
കൂടാതെ ഇതിലൂടെ വ്യാജ വാര്‍ത്തകളും സന്ദേശങ്ങളും പ്രചരിക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടു. ഇതേ തുടര്‍ന്ന് ഐഎസ്ആര്‍ഒ വിശദീകരണവുമായി രംഗത്തെത്തി. ഡോ.കെ ശിവന്റെ പേരില്‍ സാമൂഹ്യ മാദ്ധ്യമങ്ങളിലൊന്നും അക്കൗണ്ടുകളില്ലെന്നും വ്യാജ വാര്‍ത്തകളില്‍ വഞ്ചിക്കപ്പെടരുതെന്നും ഇസ്രോ വ്യക്തമാക്കി.
ഐഎസ്ആര്‍ഒ തങ്ങളുടെ ഔദ്യോഗിക പേജിലൂടെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. ഒപ്പം പേജുകളിലേക്കുള്ള ലിങ്കും ഇതിനോടൊപ്പം ട്വീറ്റ് ചെയ്തിട്ടുണ്ട്.ചാന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഭാഗമായി ഐഎസ്ആര്‍ഒ വാര്‍ത്തകള്‍ക്ക് പ്രചാരമേറിയ സാഹചര്യത്തിലാണ് വ്യാജ പ്രൊഫൈലുകളുടെ കാര്യത്തില്‍ ഇസ്രോ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയത്.