നാഗ്പൂര്‍: വിക്രം ലാന്‍ഡറുമായി നഷ്ടപ്പെട്ട ബന്ധം പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നതിനിടെ ചന്ദ്രയാന്‍ 2നെ ട്വീറ്റില്‍ ഉള്‍പ്പെടുത്തി നാഗ്പൂര്‍ പോലീസ്. പുതുക്കിയ മോട്ടോര്‍ വാഹന നിയമം പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയാണ് രസകരമായ ട്വീറ്റുമായി നാഗ്പൂര്‍ പോലീസ് രംഗത്തെത്തിയിരിക്കുന്നത്.
‘പ്രിയപ്പെട്ട വിക്രം, ദയവായി പ്രതികരിക്കൂ, ‘സിഗ്നല്‍’ ലംഘിച്ചതിന് ഫൈനടിക്കില്ല’. നാഗ്പൂര്‍ പോലീസ് ട്വിറ്ററില്‍ കുറിച്ചു. പോസ്റ്റിട്ടതിനു പിന്നാലെ നിരവധി പേരാണ് നാഗ്പൂര്‍ പോലീസിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്. ട്വിറ്ററില്‍ മാത്രം 25,000ല്‍ അധികം ആളുകളാണ് പോസ്റ്റ് ലൈക്ക് ചെയ്തത്.
Dear Vikram,
Please respond 🙏🏻.
We are not going to challan you for breaking the signals!#VikramLanderFound#ISROSpotsVikram @isro#NagpurPolice— Nagpur City Police (@NagpurPolice) September 9, 2019
അവസാന നിമിഷത്തില്‍ വിക്രം ലാന്‍ഡറില്‍ നിന്നുള്ള ആശയവിനിമയം നഷ്ടമായതോടെയാണ് ദൗത്യം പൂര്‍ത്തീകരിക്കാന്‍ കഴിയാതെ പോയത്. 2.1 കിലോമീറ്റര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.