ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സ്ക്കൂള് വിദ്യാര്‍ത്ഥിയുടെ ബാഗ് പരിശോധനയ്ക്കിടെ അധ്യാപകന് കിട്ടിയത് ഒരു പിസ്റ്റളായിരുന്നു. വിദ്യാര്‍ത്ഥികളുടെ കയ്യിലെ മൊബൈല്‍ ഫോണ്‍ പരിശോധനക്കിടെയാണ് തോക്ക് കണ്ടെത്തിയത്. ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകനെ കൊല്ലുമെന്ന ഭീഷണിയെ തുടര്‍ന്ന് പോലീസ് കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. ചൗറോളീ ഗ്രാമത്തിലാണ് സംഭവം നടന്നത്.
സാധാരണ രീതിയില്‍ എല്ലാദിവസവും ബാഗുകള്‍ പരിശോധിക്കുന്നതിനിടെയാണ് 11-ാം ക്ലാസ്സുകാരന്റെ കയ്യിലെ തോക്ക് കായിക അധ്യാപകന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ഉടനെ പ്രധാന അധ്യാപകനെ വിവരമറിയിച്ചില്ലെങ്കിലും ഒരു നടപടിയും എടുത്തില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട. തുടര്‍ന്നാണ് വിദ്യാര്‍ത്ഥി വിമല്‍കുമാര്‍ എന്ന അധ്യാപകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.ഇതിനിടെ വിദ്യാര്‍ത്ഥി തോക്കിനെപ്പറ്റി വിവരം നല്കിയ മറ്റൊരു വിദ്യാര്‍ത്ഥിയെ തല്ലിപരിക്കേല്പ്പിച്ചതായി സക്കൂള് അധികൃതര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്.
വിദ്യാര്‍ത്ഥിക്ക് തോക്ക് എങ്ങനെ കിട്ടി എന്നതിന്റെ കാരണം പുറത്തുവന്നിട്ടില്ല. അച്ഛനെ വിളിച്ചുവരുത്തി തോക്ക് കൊടുത്തുവിടുകയും വിദ്യാര്‍ത്ഥി അധ്യാപകനോട് മാപ്പുപറഞ്ഞതായും സക്കൂള് അധികൃതര്‍ അറിയിച്ചു.