ഓരോ നാല്‍പ്പത് സെക്കന്റിലും ഒരാള്‍ ആത്മഹത്യചെയ്യുന്നു : ലോകാരോഗ്യ സംഘടന റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്

ന്യൂഡല്‍ഹി: ഓരോ മരണവും ആ കുടുംബത്തിലെ ദുരന്തമാണ്. അസ്വാഭാവിക മരണങ്ങള് കൂടുതല്‍ ദു:ഖമാണ് ഉണ്ടാക്കുന്നത്.ലോക ആരോഗ്യസംഘടന ലോക ആത്മഹത്യാപ്രതിരോധ ദിനത്തില്‍ പുറത്തുവിട്ട കണക്കനുസരിച്ച് 40 സെക്കന്റില്‍ ഒരാള്‍ വീതം മരിക്കുന്നു എന്നാണറിവ്. തോക്ക്, കീടനാശിനി എന്നിവയാണ് പ്രധാനമായും ഒരാള്‍ ആത്മഹത്യക്കായി ഉപയോഗിക്കുന്നതായിട്ടാണ് പഠനങ്ങള്‍ തെളിയിച്ചിരിക്കുന്നത്.
ലോകാരോഗ്യസംഘടനയുടെ ബോധവല്‍ക്കരണ പരിശ്രമങ്ങളെ തുടര്‍ന്ന് 2015ലാണ് റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു തുടങ്ങിയത്. നിലവിലെ റിപ്പോര്‍ട്ടനുസരിച്ച് നിരവധി രാജ്യങ്ങള്‍ ആത്മഹത്യാ പ്രവണത കുറയ്ക്കുന്നതിന് ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചതായും ലോകാരോഗ്യസംഘടന പറഞ്ഞു.
പൊതുസമൂഹത്തില്‍ ബോധവല്‍ക്കരണ ശ്രമങ്ങള്‍ വര്‍ധിപ്പിക്കേണ്ട സമയം അതിക്രമിച്ചതായും ആരോഗ്യസംഘടന വ്യക്തമാക്കി.ആകെ ലോകരാഷ്ട്രങ്ങളില്‍ 38 രാജ്യങ്ങളില്‍ മാത്രമാണ് എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നും സമ്പന്നരാജ്യങ്ങളിലെ ആത്മഹത്യാനിരക്ക് ഒരു ലക്ഷത്തില്‍ 11 ശതമാനം വരെയാണെന്ന് ആരോഗ്യസംഘടന സൂചിപ്പിച്ചു. സമ്പന്നരായ പുരുഷന്മാരാണ് കൂടുതല്‍ ആത്മഹത്യചെയ്യുന്നതെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.മറ്റ് രാജ്യങ്ങളിലെ കണക്കുകളും പ്രത്യേകമായി പുറത്തുവിട്ടിട്ടുണ്ട്.
Post Your Comments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..