ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിനെതിരെ പ്രതിഷേധവുമായി ബി ജെ പി. മധ്യപ്രദേശിലെ പൊതു ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയാണ് ബി ജെ പിയുടെ പ്രക്ഷോഭമെന്ന് ബി ജെ പി മധ്യപ്രദേശ് യൂണിറ്റ് പ്രസിഡന്റ് രാകേഷ് സിംഗ് വ്യക്തമാക്കി. കാര്‍ഷിക വായ്പകളൊന്നും കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. തൊഴിലില്ലായ്മ വേതനവും സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് ലഭിക്കുന്നില്ല.
സംസ്ഥാനത്തെ റോഡുകളുടെ സ്ഥിതിയും പരിതാപകരമാണ്. മധ്യപ്രദേശിലെ ക്രമസമാധാന നിലയും തകര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ചാണ് ബിജെപി സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധ പ്രകടനം നടത്തിയതിന് രാകേഷ് സിംഗിനെയും മറ്റ് നിരവധി പ്രവര്‍ത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു.