കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതി തകരുന്നു. 50 ലധികം ഹിന്ദു സാമുദായിക സംഘടനകളള്‍ പിന്മാറുന്നതായി സമിതിയെ അറിയിച്ചു. ഹിന്ദു പാര്‍ലമെന്റിലെ സാമുദായിക സംഘടനകളാണ് പിന്മാറുന്നത്. സര്‍ക്കാരിന്റെയും സമിതിയുടെയും പ്രവര്‍ത്തനങ്ങള്‍ വിശാല ഹിന്ദു ഐക്യത്തിന് തടസ്സമാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് പിന്മാറുന്നതെന്നും സമിതി അറിയിച്ചു. ശബരിമല വിഷയത്തില്‍ നിലവിലെ ഹര്‍ജികള്‍ പരിഗണിക്കുന്നതുവരെ സര്‍ക്കാര്‍ സാവകാശം കാണിക്കണമെന്നാണ് ഹിന്ദു പാര്‍ലമെന്റിന്റെ നിലപാട്
ശബരിയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്ക് ശേഷമാണ് സര്‍ക്കാര്‍ നവോത്ഥാന സംരക്ഷണ സമിതി രൂപീകരിച്ചത്. ആരംഭം മുതല്‍ സമിതിയില്‍ തര്‍ക്കങ്ങളും, ഭിന്നതയും രൂക്ഷമായിരുന്നു. ശബരിമലയില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്ക് വിരുദ്ധമായ നിലപാടാണ് തുടക്കത്തില്‍ ഹിന്ദു പാര്‍ലമെന്റ് കൈക്കൊണ്ടത്. പന്നീട് സര്‍ക്കാര്‍ എസ്എന്‍ഡിപിയ്ക്കും കെപിഎംഎസിനുമൊപ്പം ഹിന്ദു പാര്‍ലമെന്റിനെയും സമിതിയിലേക്ക് ക്ഷണിക്കുകയായിരുന്നു. എന്നാല്‍ നവോത്ഥാന സമിതി സ്ഥിരം സമിതിയായതോടെ അഭിപ്രായ ഭിന്നതകളും ആരംഭിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയ്ക്ക് ശേഷം സിപിഎമ്മും, സര്‍ക്കാരും വിശ്വാസികള്ക്കെപ്പമാണെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതില്‍ ആത്മാര്‍ത്ഥത തെളിയിക്കാന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് നവോത്ഥാന സംരക്ഷണ സമിതിയില്‍ നിന്നും ഹിന്ദു പാര്‍ലമെന്റ് പിന്മാറുന്നതെന്ന് ആത്മീയ സഭാ നോതാക്കളും അറിയിച്ചു.