ഹൈദരാബാദ്: ലഡ്ഡു ഇഷ്ടപ്പെട്ടാത്തവരായി ആരും ഉണ്ടാവില്ല. എന്നാല്‍ ഈ ലഡ്ഡുവിന്റെ വില നിങ്ങളെ ഒന്ന് ഞെട്ടിക്കും. പതിനേഴ് ലക്ഷത്തി അറുപതിനായിരം രൂപയാണ് ഒരു ലഡുവിന്റെ വില. ആന്ധ്രാ പ്രദേശിലെ ബാലാപൂരിലെ ഗണേശോത്സവത്തിന്റെ ഭാഗമായാണ് ഇരുപത്തിയൊന്ന് കിലോ വലുപ്പമുള്ള ലഡ്ഡു നിര്‍മ്മിച്ചിരിക്കുന്നത്.
ഗണേശോത്സവത്തിന്റെ പ്രസാദമായ ലഡ്ഡു ഗണേശ വിഗ്രഹത്തിന്റെ കൈക്കുമ്പിളിലാണ് സ്ഥാപിച്ചിരിക്കുന്നത്. വിഗ്രഹവുമായി ഗ്രാമത്തില്‍ പ്രദക്ഷിണം നടത്തിയതിന് ശേഷം ലഡ്ഡു ലേലം ചെയ്യും. ഈ ലേലത്തിലാണ് റെക്കോര്‍ഡ് നേട്ടത്തില്‍ ലഡ്ഡു വിറ്റഴിഞ്ഞത്.
1994 മുതലാണ് ഈ ലേലം ആരംഭിച്ചത്. ലേലം പിടിക്കുന്നയാള്‍ ലഡ്ഡു വിശ്വാസികള്‍ക്ക് വിതരണം ചെയ്യും. ബലാപൂര്‍ സ്വദേശിയായ കോലന്‍ റെഡ്ഡിയാണ് ഇത്തവണ ലഡ്ഡു ലേലത്തില്‍ പിടിച്ചത്. ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വിലയാണിത്. കഴിഞ്ഞ വര്‍ഷം പതിനാറ് ലക്ഷത്തി അറുപതിനായിരം രൂപയായിരുന്നു ലേല തുക.