കൊളംബോ :ഗ്രൂപ്പ് ചാമ്പ്യന്മാരായ ഇന്ത്യയും ബംഗ്ളാദേശും ഏഷ്യാ കപ്പ് അണ്ടർ -19 കലാശപ്പോരാട്ടത്തിൽ ഏറ്റുമുട്ടും.ഇന്ത്യ നിലവിലെ ചാമ്പ്യന്മാരാണ് . ബാറ്റിങ്ങിൽ തിളങ്ങി നിൽക്കുന്ന തിലക് വർമയും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും നായകനുമായ ധ്രുവ് ജ്യുറലുമാണ് ഇന്ത്യൻ നിരയിലെ ശക്തരായ താരങ്ങൾ .ടൂർണമെന്റിൽ 16 വിക്കറ്റ് നേടിക്കഴിഞ്ഞ സുശാന്ത് മിശ്രയാണ് ബൗളിങ്ങിൽ ഇന്ത്യയുടെ കരുത്ത്.
പാകിസ്ഥാൻ ,അഫ്ഘാൻ ,കുവൈറ്റ് എന്നിവരടങ്ങിയ ഗ്രൂപ്പ് ഏ യിലെ ഒന്നാം സ്ഥാനക്കാരായിട്ടാണ് ഇന്ത്യ ഫൈനലിൽ എത്തിയത് .ശ്രീലങ്ക, നേപ്പാൾ, യൂഏഇ എന്നിവരടങ്ങിയ ഗ്രൂപ്പ് ബി യിലാണ് ബംഗ്ളാദേശ് ഒന്നാമതായത്.
മഴ മൂലം ഉപേക്ഷിച്ച സെമിഫൈനലിൽ പോയിന്റ് നിലയിൽ മുന്നിൽ വന്ന ഇന്ത്യ ഫൈനലിൽ എത്തുകയായിരുന്നു.ശ്രീലങ്ക അഫ്ഘാൻ മത്സരത്തിനും അതെ വിധി തന്നെയായിരുന്നു.ടൂർണമെന്റിലെ മികച്ച ടീം എന്ന നിലയിൽ അഫ്ഗാൻ ഏറെ ശ്രദ്ധ നേടി .















