ഭോപ്പാൽ: പഴഞ്ചൊല്ല് പോലെ കരിമ്പുമാത്രമല്ല ,പയ്യെത്തിന്നാൽ കുപ്പിച്ചില്ലും തിന്നാമെന്നാണ് സാഹുവിന്റെ അനുഭവം .ഈ സ്ഥിരം തീറ്റ നടക്കുന്നത് മധ്യപ്രദേശിലെ ദിണ്ടോരിയിലാണ് . ഈ “തീറ്റ അക്രമം ” കാണിക്കുന്നത് കഴിക്കാനൊന്നും ഇല്ലാത്തയാളുമല്ല ,ദയറാം സാഹു എന്ന ഒന്നാന്തരം വക്കീലാണ് .
ചില്ലുകൾ വയറ്റിൽചെന്നാൽ മുറിയില്ലേ എന്ന ചോദ്യത്തിന് സാഹു ചിരിക്കും ,കാരണം അത്രയ്ക്ക് ആസ്വദിച്ചാണ് കക്ഷി കുപ്പിച്ചില്ലു കഴിക്കുന്നത്. നാൽപ്പതു വർഷമായി കുപ്പിച്ചില്ലു കഴിക്കാത്ത ഒരു ദിവസം പോലുമില്ല .കൂട്ടത്തിൽ മറ്റെല്ലാ ഭക്ഷണവും കഴിക്കും .
വാർത്താ ഏജൻസിയായ എഎൻഐ ദയറാം സാഹു ചില്ല് തിന്നുന്ന വീഡിയോ പുറത്തുവിട്ടതോടെയാണ് സംഗതി ജനങ്ങൾ അറിഞ്ഞത് .സ്ഥിരം കുപ്പിച്ചില്ലു കടിച്ചു പല്ലിനു കേടുപറ്റിയിട്ടും ശീലം നിർത്തിയില്ലെന്നും ദയറാമിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
#WATCH: Dayaram Sahu, a lawyer from Dindori has been eating glass since last 40-45 years, says,"it's an addiction for me. This habit has caused damage to my teeth. I wouldn't suggest others to follow as it's dangerous for health. I have reduced eating it now." #MadhyaPradesh pic.twitter.com/DRWXXb93qA
— ANI (@ANI) September 14, 2019
“ഞാൻ ഈ കുപ്പിച്ചില്ലു തീറ്റയിൽ തീർത്തും അടിമപ്പെട്ടുകഴിഞ്ഞു” സാഹു ചില്ലു ഗ്ലാസിൽ തൊട്ടു സത്യം ചെയ്യുന്നു . ഈ ശീലം എന്റെ പല്ലുകൾക്ക് കേടുപാട് ഉണ്ടാക്കിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ദോഷകരമായതിനാൽ മറ്റൊരാളും ഇത് ചെയ്യുന്നത് ഞാൻ പ്രോത്സാഹിപ്പിക്കില്ല. പക്ഷെ ഇതുവരെ എനിക്ക് ഒരു കുഴപ്പവും ഉണ്ടായിട്ടില്ല . എന്നാലിപ്പോൾ ഞാൻ കഴിക്കുന്ന ചില്ലിന്റെ അളവ് കുറച്ചിട്ടുണ്ട്,” ദയറാം സാഹു പറഞ്ഞു.
വീഡിയോ ദൃശ്യത്തിൽ ദയറാം ബാബുവിന്റെ മടിത്തട്ടിൽ ഒരു പാത്രത്തിൽ ചില്ലുകഷണങ്ങൾ പൊട്ടിച്ചിട്ടത് കാണാം. ഇതിൽ നിന്നും ചില്ലുകഷണങ്ങളെടുത്ത് കഴിക്കുന്ന കാഴ്ചയാണ് ഉള്ളത് .