ന്യൂഡല്‍ഹി: രാജ്യത്തെ നിക്ഷേപ നിരക്ക് വര്‍ധിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്. സാമ്പത്തിക മേഖല മെച്ചപ്പെടുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നിര്‍മ്മല സീതാരാമന്. രാജ്യത്ത് പണപ്പെരുപ്പം നിയന്ത്രണ വിധേയമാണ്. പണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെ നിലനിര്‍ത്തി. ബാങ്കിംഗ് മേഖലയിലെ പരിഷ്ക്കരണത്തിന് ശേഷം നികുതി പരിഷ്ക്കരണം നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
നികുതി പരിഷ്ക്കരണം ഉടന്‍ ഉണ്ടാകും. നികുതി റിട്ടേണുകള്‍ ഇ റിട്ടേണ്‍ സംവിധാനം വഴിയാക്കും. ഈ മാസം 19 ന് പൊതു മേഖലാ ബാങ്ക് മേധാവികളുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ചെറിയ നികുതി ലംഘനങ്ങളെ പ്രോസിക്യൂഷനില്‍ നിന്നും ഒഴിവാക്കും. 2020 ജനുവരി 1 മുതല്‍ ടെക്സ്റ്റൈല്‍ കയറ്റുമതിയ്ക്ക് പുതിയ നികുതി ഘടന നടപ്പാക്കും.
ബാങ്കുകളില്‍ നിന്നും കൂടുതല്‍ വായ്പ ലഭ്യമാകും. ജിഎസ്ടി, ഐടി റീഫണ്ട് സംവിധാനം ഈ മാസം മുതല്‍ നടപ്പിലാക്കും. കയറ്റുമതി മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കയറ്റുമതി ഇടിവ് കുറയ്ക്കാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ജിഎസ്ടി, ഐ ടി റീഫണ്ട് സംവിധാനം ഈ മാസം മുതല്‍ നടപ്പിലാക്കും. കയറ്റുമതി മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും. കയറ്റുമതി ഇടിവ് കുറയ്ക്കാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്ക്കരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. കയറ്റുമതി മേഖലയെ ശക്തിപ്പെടുത്താന്‍ ആര്‍ബിഐ 68,000 കോടി രൂപ അനുവദിക്കും.
ദുബായ് മാതൃകയില്‍ മെഗാ ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. രാജ്യത്തെ നാല് പ്രധാന കേന്ദ്രങ്ങളിലാണ് മെഗാ ഷോപ്പിംഗ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുക.
പാര്‍പ്പിട നിര്‍മ്മാണ പദ്ധതികളുടെ പൂര്‍ത്തീകരണത്തിനായി 10000 കോടി രൂപ നീക്കി വെയ്ക്കും. വീട് പണി പൂര്‍ത്തിയാക്കാന്‍ പണമില്ലാത്തവര്‍ക്ക് ഈ സംവിധാനം വഴി പണം സമാഹരിക്കാം. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് കൂടുതല്‍ നികുതി ഇളവുകളും ധനസഹായവും ലഭ്യമാക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട് വാങ്ങാനായി അഡ്വാന്‍സ് തുകയടക്കമുള്ള സൗകര്യങ്ങള്‍ നല്‍കുമെന്നും നിര്‍മ്മലാ സീതാരാമന് പറഞ്ഞു.