വഡോദര: പ്രളയത്തില്‍ കര്‍ണാടകയിലെ വീടുകളുടെ മേല്‍ക്കൂരകള്‍ മുതലകള്‍ കീഴടക്കിയതിനു പിന്നാലെ ഗുജറാത്തിലെ തെരുവുകള്‍ കീഴടക്കി സിംഹക്കുട്ടികള്‍. രാത്രിയില്‍ സ്വതന്ത്രവിഹാരം നടത്തുന്ന സിംഹങ്ങളുടെ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായി കൊണ്ടരിക്കുന്നത്. ഒന്നും രണ്ടും സിംഹങ്ങല്ല, ഏഴ് സിംഹങ്ങളാണ് തെരുവ് കീഴടക്കിയത്.
ഗുജറാത്തിലെ ഗിര്‍നാര്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള ജുനാഗഡ് സിറ്റി റോഡിലാണ് സംഭവം. ജുനാഗഡിലെ ഭാവ്നാഥ് പ്രദേശത്തെ ഭാരതി ആശ്രമത്തിലെ ജീവനക്കാരനാണ് സിംഹങ്ങള്‍ റോഡില്‍ സ്വതന്ത്രമായി കറങ്ങുന്നത് വീഡിയോയില്‍ പകര്‍ത്തിയത്. സിംഹങ്ങള്‍ ഒന്നിനു പിറകെ ഒന്നായി അച്ചടക്കത്തോടെ റോഡില്‍ എത്തി കുറച്ചുനേരം നിന്നതിനു ശേഷം തിരികെ പോകുന്നതായി വീഡിയോയില്‍ കാണാം. സിംഹങ്ങളെ കണ്ട് തെരുവുനായ്കള്‍ ഉറക്കെ കുരയ്ക്കുന്നതും കേള്‍ക്കാം.
എന്നാല്‍ സിംഹങ്ങള്‍ പലപ്പോഴും ഗിര്‍നാര്‍ വന്യജീവി സങ്കേതത്തില്‍ നിന്നും പുറത്തുവരാറുണ്ടെന്നും സങ്കേതത്തിനു സമീപത്തുള്ള റോഡുകളില്‍ കറങ്ങിനടക്കാറുണ്ടെന്നും വനസംരക്ഷണ ഉദ്യോഗസ്ഥന് ഡോ. സുനില്‍ കുമാര്‍ പറഞ്ഞു. സിംഹങ്ങള്‍ സ്ഥിരമായി ഈ വഴിയിലൂടെ സഞ്ചരിക്കാറുണ്ട്. രാത്രിയില്‍ കാട്ടില്‍ നിന്നും പുറത്തേക്ക് വന്നു തിരികെ മടങ്ങുന്നത് സ്ഥിരം കാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. 40ഓളം ഏഷ്യന്‍ സിംഹങ്ങള്‍ ഗിര്‍നാര്‍ വന്യജീവി സങ്കേതത്തിലുണ്ട്.
@CMOGuj @vijayrupanibjp @jitu_vaghani @dgpgujarat received on whatsapp, it says 10th september night, Lions roaming at Girnar Taleti, kindly ask forest department, police to patrol & check pic.twitter.com/nzMCpKWhgW
— Manan Shah (@MManan1313) September 12, 2019