കുവൈറ്റ് സിറ്റി – കുവൈറ്റിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കല (ആർട്ട്) കുവൈറ്റ് ശിശുദിനത്തോടനുബന്ധിച്ച് ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. നിറം 2019 എന്ന പേരില്‍ കുവൈറ്റിലെ ഇന്ത്യന്‍ സ്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന മത്സരം നവന്പര്‍ 15 ന് നടക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഖൈത്താന്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ വച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. 2005 മുതല്‍ “നിറം” എന്ന നാമകരണത്തില് വിജയകരമായി സംഘടിപ്പിച്ചുവരുന്ന ഈ പരിപാടിയുടെ 15-ആം വാർഷികമാണ് ഈ വർഷം നടക്കുന്നത്.
ഡ്രോയിംഗിലും പെയിന്റിംഗിലുമായി നാല് ഗ്രൂപ്പുകളിലായിരിക്കും മത്സരം നടത്തുക. ഗ്രൂപ്പ് എ – എല്‍ കെ ജി മുതല്‍ ഒന്നാം ക്ലാസ് വരെ, ഗ്രൂപ്പ് ബി – രണ്ടാം ക്ലാസ് മുതല്‍ നാല് വരെ, ഗ്രൂപ്പ് സി – അഞ്ചാം ക്ലാസ് മുതല്‍ എട്ടു വരെ, ഗ്രൂപ്പ് ഡി – ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ.
ഓൺലൈൻ റെജിസ്ട്രേഷൻ നവംബർ 12-ആം തിയതിവരെ കലാകുവൈറ്റ്.നെറ്റ് എന്ന വെബ്സൈറ്റിലൂടെ ചെയ്യാവുന്നതാണ്. ഓൺസ്പോട്ട് രെജിസ്ട്രേഷനും ഉണ്ടായിരിക്കും കൂടുതൽ വിവരങ്ങൾക്ക് 97959072, 97219439, 97219833, എന്നീ നന്പറുകളില് ബന്ധപ്പെടാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രസിഡന്റ് മുകേഷ് വി. പി., ജനറൽ സെക്രട്ടറി പി. കെ. ശിവകുമാർ, ട്രഷറർ കെ. ഹസ്സൻ കോയ, പ്രോഗ്രാം ജനറൽ കൺവീനർ ജെയ്സൺ ജോസഫ്., സമീർ പി, സാംകുട്ടി തോമസ്, അംബിളി രാകേഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.