ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്കു മുന്‍പേ ഇന്ത്യക്ക് തിരിച്ചടി. പരിക്കേറ്റ ജസ്പ്രീത് ബൂമ്ര പരമ്പരയിലുണ്ടാകില്ല. ബൂമ്രക്ക് പകരക്കാരനായി ഉമേഷ് യാദവ് ടീമിലെത്തും.
പുറത്തിന് പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. പതിവ് റേഡിയോളജിക്കല്‍ സ്‌ക്രീനിംഗിനിടെയാണ് ബൂമ്രക്ക് പരിക്കുള്ളതായി കണ്ടെത്തിയത്. അരങ്ങേറ്റം കുറിച്ച ശേഷം ഇതിന് മുന്‍പ് ബൂമ്രക്ക് മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ നഷ്ടമായിട്ടുണ്ട്.
നിലവില്‍ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ മൂന്നാം സ്ഥാനത്താണ് ബൂമ്ര. അടുത്തിടെ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ടെസ്റ്റ് മത്സരത്തില്‍ ഹാട്രിക്ക് ഉള്‍പ്പെടെ രണ്ട് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ താരം മികച്ച ഫോമിലായിരുന്നു. 12 ടെസ്റ്റ് മത്സരങ്ങളില്‍ കളിച്ച ബൂമ്ര 62 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.















