മുംബൈ: ടീം ഇന്ത്യയുടെ ചീഫ് സെലക്ടറായ എം എസ് കെ പ്രസാദ് കാലാവധി പൂര്‍ത്തിയായി പടിയിറങ്ങുകയാണ്. ഒക്ടോബര്‍മാസം 23നാണ് പ്രസാദിന്റെ കാലാവധി തീരുന്നത്. പകരമായി മുന്‍ താരം ലക്ഷമണ്‍ ശിവരാമകൃഷ്ണനായിരിക്കുമെന്നാണറിവ്.
മികച്ച ടെസ്റ്റ് ബൗളറായി അറിയപ്പെട്ട ശിവരാമകൃഷ്ണന്‍ 16 ഏകദിനങ്ങളും 9 ടെസ്റ്റുകളുമാണ് കളിച്ചത്.1983 മുതല്‍ 1987 വരെ ടീമിലുണ്ടായിരുന്നു. പ്രസാദ് മാറുമ്പോഴും കമ്മിറ്റ് അംഗങ്ങളായ ശരണ്‍ദിപ് സിംഗ്, ജതിന്‍ പരഞ്ജ്‌പൈ,ദെവാങ് ഗാന്ധി എന്നിവര്‍ തുടരും.ഗഗന്‍ ഖോഡെ അടുത്തമാസം മടങ്ങും.
ധോണിയുടേയും കോഹ്‌ലിയുടെയും കൂടെയും പരിശീലകനായ രവിശാസ്ത്രിയുടെയും ഒപ്പം ടീം ഇന്ത്യയുടെ വിവിധ തലത്തിലുള്ള ടീമുകളുടെ തിരഞ്ഞെടുപ്പില്‍ എസ് കെ പ്രസാദ് മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്.















