ദോഹ: പതിനേഴാമത് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് തുടക്കമാകും. ഇന്ത്യന്‍ സമയം വൈകുന്നേരം ഏഴ് മണിക്ക് ദോഹയിലെ ഖലീഫ അന്താരാഷ്‌ട്ര സ്റ്റേഡിയത്തിലാണ് കായിക മാമാങ്കത്തിന് തുടക്കമാകുന്നത്. പുരുഷന്മാരുടെ ലോംഗ് ജംപോടെയാണ് കായിക മത്സരങ്ങള്‍ക്ക് തുടക്കമാകുക.
മൊത്തം 209 രാജ്യങ്ങളിലെ കായിക താരങ്ങളാണ് ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരക്കുക. ഇന്ത്യയില്‍ നിന്ന് 27 കായിക താരങ്ങളാണ് പങ്കെടുക്കുന്നത്. ഇതില്‍ 12 പേര്‍ മലയാളികളാണ്. ആദ്യ ഇനമായ ലോംഗ്് ജംപില്‍ മലയാളി താരം എം.ശ്രീശങ്കര്‍ ഇന്ത്യയ്‌ക്കു വേണ്ടി ഇന്ന് ഇറങ്ങും.
1500 മീറ്ററില്‍ ഏഷ്യന്‍ ചാമ്പ്യന്‍ എന്ന നിലയിലാണ് പി.യു ചിത്ര ലോക ചാമ്പ്യന്‍ഷിപ്പിനെത്തുന്നത്. ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററില്‍ സ്വര്‍ണം നേടിയ ചിത്രയെ കഴിഞ്ഞ തവണ ഒഴിവാക്കിയത് ഏറെ വിവാദമായിരുന്നു. ജിന്‍സണ്‍ ജോണ്‍സണ്‍, അനസ്, വി.കെ.വിസ്മയ എന്നിവരും ടീമിലുണ്ട്.















