വ്യോമസേനയുടെ പോരാട്ടത്തിന് കരുത്തേകാന്‍ ഡിആര്‍ഡിഒയുടെ 'അസ്ത്ര' സൂപ്പര്‍സോണിക് മിസൈലുകള്‍ തയ്യാര്‍
Sunday, August 30 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

വ്യോമസേനയുടെ പോരാട്ടത്തിന് കരുത്തേകാന്‍ ഡിആര്‍ഡിഒയുടെ ‘അസ്ത്ര’ സൂപ്പര്‍സോണിക് മിസൈലുകള്‍ തയ്യാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 29, 2019, 12:23 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിച്ച ആദ്യത്തെ ബിയോണ്ട് വിഷ്വല്‍ റേഞ്ച് എയര്‍-ടു-എയര്‍ സൂപ്പര്‍ സോണിക് മിസൈല്‍ ആയ അസ്ത്ര വ്യോമസേനയ്‌ക്ക് കരുത്തേകാന്‍ തയ്യാറായി. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സംഘടനയായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്റെ 15 വര്‍ഷത്തെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെയാണ് മിസൈലുകള്‍ വികസിപ്പിച്ചത്. തുടക്കം 200 അസ്ത്ര മിസൈലുകള്‍ ഓര്‍ഡര്‍ ചെയ്യുമെന്നാണ് വ്യോമസേന അറിയിച്ചത്.

ഈ വിഭാഗത്തില്‍ ഇന്ത്യ തദ്ദേശിയമായി നിര്‍മ്മിച്ച ആദ്യ മിസൈലാണിത്. അസ്ത്രയുടെ ദൂരപരിധി 110-ല്‍ നിന്ന് 160 കിലോമീറ്റര്‍ ദൂരപരിധി ഉയര്‍ത്താന്‍ ഇതിനോടകം തന്നെ ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഡിആര്‍ഡിഒ വ്യക്തമാക്കി. ഇന്ന് ലോകത്തില്‍ വെച്ച് ഏറ്റവും മികച്ച ബി.വി.ആര്‍.എമ്മുകളില്‍ ഒന്നാണ് അസ്ത്രയാണെന്ന് ഡിആര്‍ഡിഒ തലവന്‍ ഡോ.ജി സതീഷ് റെഡ്ഡി പറഞ്ഞു.

ദീര്‍ഘദൂര എയര്‍ ടു എയര്‍ മിസൈലുകളുടെ പ്രധാന്യം ബോധ്യമായത് ഫ്രെബുവരി 27-ന് ഇന്ത്യാ-പാക് അതിര്‍ത്തി പ്രദേശമായ ബലാക്കോട്ടില്‍ ഇന്ത്യ നടത്തിയ
ആക്രമണത്തോടെയാണെന്ന് ഡിആര്‍ഡിഒ വ്യക്തമാക്കി. അമേരിക്ക, റഷ്യ, ഇസ്രയേല്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ച് ഇത്തരം ദീര്‍ഘദൂര പരിധിയുളള സൂപ്പര്‍ സോണിക് മിസൈലുകള്‍ വികസിപ്പിക്കാന്‍ ധാരണയായിരുന്നു.

റഷ്യന്‍ നിര്‍മ്മിതമായ സുഖോയ് വിമാനമാണ് സാധാരണ മിസൈല്‍ വിക്ഷേപണത്തിന് വ്യോമസേന ഉപയോഗിക്കുന്നത്. എന്നാല്‍ സുഖോയിക്ക് ശേഷം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് വിഭാഗത്തില്‍പ്പെട്ട യുദ്ധ വിമാനമാണ് തേജസ്. ഏത് കാലാവസ്ഥയിലും അസ്ത്രയെ വഹിക്കാന്‍ സാധിക്കുമെന്നതാണ് തേജസിന്റെ പ്രത്യേകത.

ഒന്നിലധികം ലക്ഷ്യങ്ങള്‍ ഒരേസമയത്ത് കൈകാര്യം ചെയ്യാന്‍ കഴിവുള്ള അസ്ത്രയ്‌ക്ക് ശത്രുവിന്റെ യുദ്ധവിമാനത്തെ സെക്കന്റുകള്‍ക്കുള്ളില്‍ ജാമാക്കാനും സാധിക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഏതു സമയവും മാര്‍ഗ്ഗ നിര്‍ദ്ദേശത്തിന് സജീവമായിട്ടുള്ള റഡാര്‍ സംവിധാനം, വളരെ കൃത്യതയോടെയുള്ള എന്‍ഡ് ഗെയിമിങ് അല്‍ഗോരിതവും ഇതിന്റെ പ്രത്യേകതയാണ്. മണിക്കൂറില്‍ 5,555 കിലോമീറ്ററിലേറെ വേഗത്തില്‍ അസ്ത്രയ്‌ക്ക് പറക്കാന്‍ കഴിയും

ഒഡീഷ തീരത്ത് ബംഗാള്‍ ഉള്‍ക്കടലില്‍ സുഖോയ്  30 എംകെഐ യുദ്ധവിമാനത്തില്‍ നിന്നായിരുന്നു അസ്ത്രയുടെ ആദ്യ പരീക്ഷണം നടന്നത്. കൃത്യതയോടെ 80 മുതല്‍ 86 കിലോമീറ്റര്‍ ദൂരപരിധിയിലേക്കാണ് അസ്ത്ര വിക്ഷേപിച്ചത്. ഭാവിയില്‍ വായുവില്‍ നിന്ന് വായുവിലേക്കും , ഉപരിതലത്തില്‍ നിന്ന് ഉപരിതലത്തിലേക്കും വിക്ഷേപിക്കാനുള്ള മിസൈലുകള്‍ വികസിപ്പിക്കുമെന്ന് ഡിആര്‍ഡിഒ വ്യക്തമാക്കി.

955 കോടി രൂപ മുടക്കി 2004- മാര്‍ച്ചിലാണ് അസ്ത്ര മിസൈല്‍ പദ്ധതി ആരംഭിച്ചത്. തുടക്കം മുതല്‍ എയറോഡൈനാമിക് കോണ്‍ഫിഗറേഷന്‍ പോലുള്ള ഒട്ടേറെ സാങ്കേതിക വെല്ലുവിളികള്‍ അസ്ത്ര നേരിട്ടിരുന്നുവെന്ന് ഡിആര്‍ഡിഒ വ്യക്തമാക്കി. നീണ്ട പതിനഞ്ചു വര്‍ഷത്തിനു ശേഷമാണ് ഇപ്പോള്‍ അസ്ത്ര യുദ്ധമുഖത്തേക്ക് ഉപയോഗിക്കാന്‍ തയ്യാറായത്.

Share3628
Tweet
SendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 734 ആയി; 2,500ഓളം പേരെ കാണാതായി, അഞ്ചാം ദിവസവും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുന്നു

ബി. നാഗേന്ദ്രയുടെ രാജി അഴിമതിക്കാര്‍ക്കുള്ള മുന്നറിയിപ്പ്; കര്‍ണാടക സര്‍ക്കാരിനെതിരെസമ്മര്‍ദം ശക്തമാക്കുമെന്ന് ബിജെപി

കോഴിക്കോട് നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം; സിറിഞ്ചും സൂചിയും ഉപയോഗിച്ച് കുത്തി, പിന്നിൽ ലഹരിസംഘമെന്ന് സൂചന

പതിറ്റാണ്ടുകളുടെ സേവനത്തിന് വിട; ‘ശ്രീറാം ജയറാം’ നാമജപത്തോടെ കര്‍മ്മയോഗി എ. ബാലകൃഷ്ണന്റെ അന്ത്യകര്‍മ്മങ്ങള്‍, കന്യാകുമാരിയില്‍ ആയിരങ്ങള്‍ അണിനിരന്നു

ഉപരാഷ്‌ട്രപതിയുടെ കേരള സന്ദർശനം; ആറന്മുള ജലമേള മുതൽ ഓണാഘോഷ സമാപനം വരെ, രണ്ട് ദിവസത്തെ സന്ദർശനത്തിൽ തിരക്കിട്ട പരിപാടികൾ, നാളെ ലക്ഷദ്വീപ് സന്ദർശിച്ച് ഡൽഹിയിലേക്ക് മടക്കം

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies