ചാമ്പ്യന്‍സ് ലീഗ്: സുവാരസിന്റെ ഗോളില്‍ ബാര്‍സ,ലിവര്‍പൂളിനും ചെല്‍സിക്കും ജയം
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ചാമ്പ്യന്‍സ് ലീഗ്: സുവാരസിന്റെ ഗോളില്‍ ബാര്‍സ,ലിവര്‍പൂളിനും ചെല്‍സിക്കും ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2019, 11:02 am IST
FacebookTwitterWhatsAppTelegram

പാരീസ്: ചാമ്പ്യന്‍സ് ലീഗില്‍ ബാര്‍സലോണയ്‌ക്ക് ജയം. ഇന്റര്‍ മിലാനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്കാണ് ബാര്‍സ തോല്‍പ്പിച്ചത്. മറ്റ് മത്സരങ്ങളില്‍ ലിവര്‍പൂള്‍ 4-3ന് സാല്‍സ്ബര്‍ഗിനേയും ചെല്‍സി ലില്ലേയെ 2-1നും പരാജയപ്പെടുത്തി.

ലൂയിസ് സുവാരസാണ് ബാര്‍സയ്‌ക്ക് വേണ്ടി ഇരട്ടഗോളുകള്‍ നേടിയത്.ലോറ്റാറോ മാര്‍ട്ടിനസിലൂടെ കളിയുടെ രണ്ടാം മിനിറ്റില്‍ ഇന്റര്‍ ബാര്‍സയെ ഞെട്ടിച്ചു. മാര്‍ട്ടിനസിന്റെ വകയായിരുന്നു ഗോള്‍.ആദ്യപകുതിയില്‍ പരസ്പരം ആക്രമിച്ച് കളിച്ചിട്ടും ഗോളുകളൊന്നും പിറന്നില്ല. പരിക്കില്‍ നിന്ന് മടങ്ങിയെത്തിയ മെസ്സിയും സുവാരസും തുടര്‍ന്നാണ് രണ്ടാം പകുതിയില്‍ കളംനിറഞ്ഞത്.

വിദാലിന്റെ മികച്ച ക്രോസ് മുതലാക്കിയായിരുന്നു സുവാരസിന്റെ സമനില ഗോള്‍. ബോക്‌സിന് പുറത്തുനിന്ന് വിദാല്‍ കോരിയിട്ട പന്ത് ഉശിരന്‍ വലംകാലടിയിലൂടെ സുവാരസ് വലയിലെത്തിച്ചു.കളിയുടെ 84-ാം മിനിറ്റില്‍ രണ്ടാം ഗോള്‍ നേടി ബാഴ്‌സലോണ മുന്നിലെത്തി.ഇന്ററിന്റെ ഡീഗോ ഗോഡിന്റെ പ്രതിരോധത്തെ മറികടന്ന് മെസ്സി നല്‍കിയ പാസ്സ് സുവാരസ് വീണ്ടും വലയിലെത്തിച്ചു.കഴിഞ്ഞ 3 വര്‍ഷത്തിനിടെ സുവാരസിന്റെ ആദ്യരണ്ടു ഗോളുകളായിരുന്നു ഇന്ററിന്റെ വലതുളച്ചത്.

നിലവില്‍ കളിച്ച സ്വന്തം തട്ടകത്തിലെ 33 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളിലും ബാര്‍സലോണ തോല്‍വിയറിയാതെ മുന്നേറുകയാണ്.ഈ സീസണില്‍ ബൊറോസിയ ഡോര്‍ട്ടുമൊത്ത് 4 പോയിന്റാണ് സ്പാനിഷ് ക്ലബ്ബിനുള്ളത്.

ഹോം മല്‍സരത്തില്‍ ലിവര്‍പൂള്‍ സാല്‍സ്ബര്‍ഗ് മല്‍സരത്തില്‍ ഗോള്‍മഴ പെയ്തിറങ്ങുകയായിരുന്നു.ആദ്യ പകുതിയില്‍ത്തന്നെ മൂന്ന് ഗോളുകളടിച്ച് മുന്നേറിയ ലിവര്‍പ്പൂളിനെ ഞെട്ടിച്ച് റെഡ്ബുള്‍ ശരിക്കും കാളക്കൂറ്റന്മാരായി മാറി. ഇംഗ്ലീഷ് മണ്ണിലവര്‍ 60 മിനിറ്റിനുള്ളില്‍ മൂന്ന് ഗോളും തിരിച്ചടിച്ച് സമനിലപിടിച്ചു.

എന്നാല്‍ മുഹമ്മദ് സലായുടെ രണ്ടാം ഗോളിലൂടെ ലിവര്‍പൂള്‍ കളി പിടിച്ചു.ലിവര്‍പൂളിനായി മാനെ(9-ാംമിനിറ്റ്)റോബര്‍ട്ടസണ്‍(25-ാംമിനിറ്റ്)മുഹമ്മദ് സലാ(36,69 മിനിറ്റുകള്‍) എന്നിവരാണ് ഗോള്‍ നേടിയത്. റെഡ് ബുള്‍ സാല്‍സ്ബര്‍ഗിനായി ഹീ ചാന്‍(39),മിനാമിനോ(56)ഹാലാന്റ്(60) എന്നിവരും ഗോള്‍നേടി.

ചെല്‍സി ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ലില്ലേയെ തോല്‍പ്പിച്ചത്.കളിയുടെ 22-ാം മിനിറ്റില്‍ അബ്രഹാമാണ് ചെല്‍സിയെ മുന്നിലെത്തിച്ചത്.എന്നാല്‍ ആദ്യപകുതിയുടെ 33-ാം മിനിറ്റില്‍ തന്നെ ലില്ലേ സമനിലപിടിച്ചു.ഒസിമെനാണ് ചെല്‍സിയുടെ വലകുലുക്കിയത്.എന്നാല്‍ രണ്ടാംപകുതിയുടെ 77-ാം മിനിറ്റില്‍ വില്ലിയനിലൂടെ ചെല്‍സി വിജയഗോള്‍ നേടി.

Share34TweetSendShare

More News from this section

ലോകകപ്പില്‍ ഇനി ‘എട്ടിന്റെ’ പോരാട്ടം; ക്വാര്‍ട്ടര്‍ ഫൈനല്‍ ആവേശത്തിന് ഇന്ന് തുടക്കം

ഫ്രാന്‍സിനെതിരെ മൊറോക്കോയ്‌ക്ക് തിരിച്ചടി; സൂപ്പര്‍ താരം ഇസ്മായേല്‍ സൈബരി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കില്ല

ബലോഗന്റെ വിലക്ക് പിന്‍വലിച്ചത് വിവാദത്തില്‍; ഫിഫ പ്രസിഡന്റ് ഇന്‍ഫാന്റിനോയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍

ലോകകപ്പ് ആവേശത്തിനിടെ അര്‍ജന്റീന ഫുട്‌ബോളിന് തിരിച്ചടി; അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണങ്ങളില്‍ എഫ്ബിഐ അന്വേഷണം

റഫറിയിംഗ് വിവാദം; ഫിഫയ്‌ക്ക് ഔദ്യോഗിക പരാതിയുമായി ഈജിപ്ത്

‘അര്‍ജന്റീനയെ ജയിപ്പിക്കാനാണെങ്കില്‍ ഞങ്ങളെ കളിപ്പിച്ചത് എന്തിന്?’; ഫിഫയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് ഹൊസം ഹസന്‍’

Latest News

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

റെയിൽവേ കോച്ചിൽ ആദ്യരാത്രി അലങ്കാരം; സുരക്ഷാ വീഴ്ചയിൽ ടിക്കറ്റ് പരിശോധകന് സസ്പെൻഷൻ

ചേലാകർമ്മത്തിലെ ചികിത്സാപ്പിഴവ്;23 ദിവസം പ്രായമുള്ള കുഞ്ഞിന് ഗുരുതര അണുബാധ; സ്വകാര്യ ആശുപത്രിയും ഡോക്ടറും 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

നടി ആക്രമണക്കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പൾസർ സുനിയുടെ ഹർജി വിധി പറയാൻ മാറ്റി

മഹാരാഷ്‌ട്രയിൽ പ്രളയക്കെടുതി; വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയത് 1,200 എൽപിജി സിലിണ്ടറുകൾ

17-ാം വയസ്സില്‍ ഇന്ത്യയുടെ 98-ാമത് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടവുമായി അശ്വത് എസ്

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒന്‍പത് ജില്ലകളില്‍ അലര്‍ട്ട്; നാളെയും മഴ ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ്

വ്യാജ പീഡനപരാതി; യുവാക്കളുടെ കസ്റ്റഡി മര്‍ദനത്തില്‍ എസ്ഐയ്‌ക്ക് സ്ഥലംമാറ്റം, സി.ഐക്കെതിരെയും നടപടിക്ക് ശുപാര്‍ശ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies