ന്യൂഡൽഹി ; പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി ഫെബ്രുവരി 26 ന് ഇന്ത്യ ബാലാക്കോട്ട് നടത്തിയ സർജ്ജിക്കൽ സ്ട്രൈക്കിന്റെ പ്രൊമോഷണൽ വീഡിയോ പുറത്തുവിട്ട് ഇന്ത്യൻ വ്യോമസേന . ഈ മാസം 8 ന് നടക്കുന്ന വ്യോമസേനാ ദിനത്തിനു മുന്നോടിയായി തലവൻ ആർ കെ എസ് ബദൗരിയയാണ് ദൃശ്യങ്ങൾ പുറത്തുവിട്ടത്.
ഫെബ്രുവരി 26 ന് നടന്ന യഥാർത്ഥ ബാലാക്കോട്ടിനെ അനുസ്മരിപ്പിക്കും വിധത്തിൽ യുദ്ധവിമാനങ്ങൾ ആക്രമണങ്ങൾക്കായി പുറപ്പെടുന്നതും ,മിസൈലുകൾ വിക്ഷേപിക്കുന്നതും , റഡാറുകളെ ഉന്നം വയ്ക്കുന്നതുമെല്ലാം വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട് .
ബാലാക്കോട്ട് ആക്രമണം നടത്താൻ ഉപയോഗിച്ച മിറാഷ് ഇന്ത്യയിലെ വ്യത്യസ്ത വ്യോമത്താവളങ്ങളിൽ നിന്നും ടേക്ക് ഓഫ് ചെയ്യുന്നതും , ജയ്ഷെ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പറക്കുന്നതും വീഡിയോയിൽ കാണിക്കുന്നു . പാകിസ്ഥാനിൽ ഇന്ത്യ നടത്തിയ ഡോഗ് ഫൈറ്റും , വിജയിച്ച് മടങ്ങിയെത്തിയ സൈനികരുടെ ആഹ്ലാദവും ദൃശ്യങ്ങളിൽ കാണാം .