ദോഹ: ലോക അത്ലറ്റിക്സില് ഇന്ത്യന്‍ പുരുഷ വനിതാ റിലേ ടീമുകള്‍ക്ക് നിരാശ. ഫൈനലിലെത്താതെയാണ് 4X400 മീറ്റര്‍ റിലേയില്‍ ഇരുടീമുകളും മടങ്ങിയത്. ശക്തമായ മത്സരത്തില്‍ വനിതാ വിഭാഗത്തില്‍ ജിസ്ന മാത്യു,പൂവമ്മ രാജു, വിസ്മയ, ശുഭ എന്നിവരടങ്ങിയ ടീമിനാണ് യോഗ്യത നേടാനാകാതെ പോയത്.
3 മിനിറ്റ് 29.42 സെക്കന്റില്‍ ഓടിയെത്തിയ ടീം ആറാമതായാണ് ഫിനിഷ് ചെയ്തത്.അത്ലറ്റിക്സിലെ ലോകോത്തര ടീമായ ജമൈക്കയാണ് ആദ്യമെത്തിയത്. പിന്നീട് പോളണ്ട്,ക്യാനഡ,നെതര്‍ലന്‍ഡ്സ്.ആസ്ട്രലിയ എന്നിവര്‍ ഇന്ത്യയ്ക്ക് മുന്‍പേ വര കടന്നു.
പുരുഷ വിഭാഗത്തില്‍ ടോം നോഹ,ജീവന്,മുഹമ്മദ് അനസ്,ജേക്കബ് എന്നിവരാണ് മത്സരിച്ചത്. 3 മിനിറ്റ് 03.09 സെക്കന്റിലാണ് ഇന്ത്യ ഓടിയെത്തിയത്.പക്ഷെ ഏഴാമതായിട്ടാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഫിനിഷ് ചെയ്യാന്‍ സാധിച്ചത്.















