ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന മാര്‍ഷല്‍ അര്ജന് സിംഗിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് അനുസ്മരണ സ്റ്റാംപ് പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന് അദ്ദേഹം നല്കിയ സേവനങ്ങളുടെ സ്മരണാര്‍ത്ഥമാണ് സ്റ്റാംപ് പുറത്തിറക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ധൈര്യം വരും വര്‍ഷങ്ങളില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് പ്രചോദനമേകട്ടെയെന്ന് നരേന്ദ്രമോദി ട്വിറ്ററില്‍ കുറിച്ചു.
വ്യോമസേനാ മേധാവി ആര് കെ എസ് ബദൗര്യയുടെ വസതിയില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് സ്റ്റാംപ് പുറത്തിറക്കിയത്. ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ മികച്ച ഉദ്യോഗസ്ഥനായിരുന്നു അര്ജന് സിംഗ്. 1965 ലെ ഇന്ത്യാ പാക് യുദ്ധത്തില്‍ വ്യോമസേനയ്ക്ക് നേതൃത്വം നല്കിയ വ്യക്തിയായിരുന്നു അദ്ദേഹം.
1964 മുതല്‍ 1969 വരെ വ്യോമസേന മേധാവിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സര്‍വ്വീസില്‍ നിന്നും വിരമിച്ചതിന് ശേഷം വിവിധ രാജ്യങ്ങളില്‍ ഇന്ത്യന്‍ അബാസിഡറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2002 ജനുവരിയിലാണ് ഇന്ത്യന്‍ ഗവണ്മെന്റ് അദ്ദേഹത്തെ വ്യോമസേനാ എയര്‍ മാര്‍ഷലായി നിയമിച്ചത്. ഇന്ത്യന്‍ വ്യോമസേനയില്‍ ഫൈവ് സ്റ്റാര്‍ റാങ്ക് ലഭിക്കുന്ന ഒരേയൊരു ഉദ്യോഗസ്ഥനും അര്ജന് സിംഗാണ്.
This year we mark the birth centenary of Marshal of the Indian Air Force Arjan Singh DFC. As a tribute to his exemplary service to our nation, a stamp was released. May his courage keep motivating the people of our nation for years to come. pic.twitter.com/bLossC472n
— Narendra Modi (@narendramodi) October 9, 2019