ന്യൂഡല്‍ഹി: ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് പദ്ധതിയിട്ട് ഫ്രഞ്ച് കമ്പനി. റഫേല്‍ യുദ്ധവിമാനങ്ങളുടെ എന്ജിന് നിര്‍മ്മാണ കമ്പനിയായ സാഫ്രാനാണ് ഇന്ത്യയില്‍ നിക്ഷേപത്തിന് പദ്ധതിയിട്ടിരിക്കുന്നത്. ഏകദേശം 15 കോടി ഡോളറിന്റെ നിക്ഷേപമാണ് നടത്തുകയെന്നാണ് റിപ്പോര്‍ട്ട്.
കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ഫ്രാന്‍സിലെത്തിയപ്പോഴാണ് ഇക്കാര്യത്തില്‍ ധാരണയായത്. അദ്ദേഹം സാഫ്രാന്റെ വില്ലാറോഷിലുള്ള പ്ലാന്റ് സന്ദര്‍ശിച്ചപ്പോഴാണ് ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നത്. ഇന്ത്യയിലെ നികുതി ഘടനയില്‍ നേരിയ ഇളവുകള്‍ നല്‍കണമെന്ന് ഫ്രഞ്ച് കമ്പനി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഹിന്ദുസ്ഥാന്‍ എയ്റനോട്ടിക്കല്‍ ലിമിറ്റഡുമായി സാഫ്രാന്‍ നേരത്തെ സഹകരിച്ചിട്ടുണ്ട്.
വ്യോമഗതാഗത മേഖലയില്‍ ഇന്ത്യയുടെ പ്രധാന്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അറ്റകുറ്റപ്പണികള്‍ക്കും പരിശീലനത്തിനുമായി നിക്ഷേപം നടത്താനാണ് ഫ്രഞ്ച് കമ്പനി താത്പ്പര്യപ്പെടുന്നതാണ് സൂചന. അതേസമയം നിക്ഷേപകര്‍ക്ക് ആവശ്യമുള്ള ബിസിനസ് സാഹചര്യം ഒരുക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി.